ആലപ്പുഴ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത് പ്രഭാഷണത്തില്‍ മാവേലിക്കര ചാരുംമൂട് വിവിഎച്ച്എസ്സിലെ അധ്യാപകന്‍ റാഫി രാമനാഥിന് പ്രശംസ. സ്‌കൂളില്‍ റാഫി ഒരുക്കിയ ഔഷധസസ്യത്തോട്ടമായ വിദ്യാവനമാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് കാരണമായത്. ഫലഭൂയിഷ്ടമല്ലാത്ത പ്രദേശത്ത് മിയാവാക്കി മാതൃകയിലാണ് റാഫി വനം ഉരുക്കിയത്. സ്‌കൂളിലെ ബയോളജി അധ്യാപകനായ അദ്ദേഹം പരിസ്തിതി പ്രവര്‍ത്തനങ്ങളിലും സജ്ജീവമാണ്.
സ്‌കൂളിലെ പരിസ്ഥിതി ക്ലബ് കോ ഓര്‍ഡിനേറ്ററായതോടെയാണ് കുട്ടികളെ ഒപ്പം ചേര്‍ത്ത് മണ്ണും ജലവും വായുവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്. നിലവില്‍ വിദ്യാവനത്തില്‍ 250 അധികം സസ്യങ്ങളുണ്ട്. സ്‌കൂള്‍ അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്തിലായിരുന്നു പദ്ധതിയുടെ തുടക്കം. തുടര്‍ന്ന് 115ഇനത്തിലുള്ള 460 മരങ്ങള്‍ നട്ട് വിദ്യാവനം ആരംഭിച്ചു. പദ്ധതി നടപ്പിലാക്കിയത് വനംവകുപ്പുമായി ചേര്‍ന്നാണ്.
റാഫിയുടെ നേതൃത്വത്തില്‍ മുമ്പും മരങ്ങളെ സംരക്ഷിക്കുവാന്‍ പല പദ്ധതികളും തയ്യാറാക്കിയിരുന്നു. വഴിയരികിലെ മരങ്ങളില്‍ ആണി തറച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ 2012ല്‍ റാഫിയുടെനേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇത് നിരോധിക്കുകയായിരുന്നു.