രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുവനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യു സി സി നടപ്പാക്കുവാനുള്ള നീക്കത്തിന് ശക്തി നല്‍കിയത്. രാജ്യസഭയില്‍ ബില്‍ പാസാക്കി എടുക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കാരണം ബിജു ജനതാദള്ളിന്റെ പിന്തുണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വിവിധ സംസ്ഥാനങ്ങളില്‍ യു സി സിക്കായിട്ടുള്ള നടപടികള്‍ ആരംഭിച്ചതായിട്ടാണ് വിവരം. മധ്യപ്രദേശ്, ഗുജറാത്ത്, അസം, ഇത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്. സുപ്രീംകോടതിയില്‍ നിന്നും വിവരമിച്ച ജസ്റ്റിസ് രഞ്ജന പി ദേശായിയുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി വരുകയാണ്.