രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നേട്ടം കൊയ്യുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം 2022-23 ല്‍ 90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി നേടിയ മൊത്തം ലാഭവിഹിതം ഒരു ലക്ഷം കോടി രൂപയാണ്. ഈ ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് എത്തിയത് 61,000 കോടിയാണ്. റിസര്‍ബാങ്കില്‍ നിന്നും ലഭിച്ച 87,416 കോടി രൂപയ്ക്ക് പുറമെയാണ് ഈ നേട്ടം.
പൊതുമേഖല കമ്പനികള്‍ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് എത്തിയതോടെ ധനക്കമ്മി ലക്ഷ്യം കാണാനും ചെലവുകള്‍ക്ക് പണം ഉറപ്പാക്കുവാനും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. കിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ലാഭവിഹിതത്തില്‍ 56000 കോടി രൂപയും അഞ്ച് മുന്‍നിര കമ്പനികളില്‍ നിന്നുമാണ്. കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ വരുമാനം നല്‍കുന്നത് കോള്‍ ഇന്ത്യയാണ്. 14,945 കോടിയാണ് കോള്‍ ഇന്ത്യ കേന്ദ്രത്തിന് ലാഭവിഹിതം നല്‍കിയത്.
അതേസമയം രണ്ടാം സ്ഥാനത്ത് ഒഎന്‍ജിസിയാണ്. 14,151 കോടിയാണ് ഒഎന്‍ജിസിയുടെ സംഭാവന. പിന്നാലെ പവര്‍ ഗ്രിഡ് 10,289 കോടി ലാഭവിഹിതം പ്രഖ്യാപിച്ചപ്പോള്‍ എസ്ബിഐ 10,085 കോടിയും ലാഭവിഹിതം പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 66.13 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇതുവഴി 9,883 കോടി രൂപയുടെ ലാഭവിഹിതം സര്‍ക്കാരിന് ലഭിക്കും. ഒ.എന്‍.ജി.സിയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം 58.89 % ആണ്. അത് വഴി സര്‍ക്കാരിന് ലഭിച്ച ലാഭവിഹിതം 8,335 കോടി രൂപ.