വീടും പരിസരവും എത്ര വ്യത്തിയാക്കിയിട്ടാലും വീട്ടിലെ ചില ശല്യക്കാരെ തുരത്താൻ പലർക്കും കഴിയാറില്ല. ഇതിൽ ഏറ്റവും പ്രധാനികളാണ് ഉറുമ്പും പാറ്റയും കൊതുകുമൊക്കെ. എല്ലാ വീട്ടിലെ പ്രധാന ശല്യക്കാരാണ് ഈ ചെറു ജീവികൾ. പൊതുവെ അടുക്കളയിലും ഡൈനിങ്ങ് ഹാളിലുമൊക്കെ ആണ് ഇവരെ കൂടുതലായി കണ്ടു വരുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ എപ്പോഴും ഉറുമ്പുകൾ വീട്ടിൽ കാണാറുണ്ട്. ഇതുപോലെ പാറ്റകളും ഒരു വലിയ പ്രശ്നമാണ്.
എത്ര ശ്രമിച്ചാലും ഇവയെ ഓടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. കൊതുകളെ കൊതുക് വല വിരിച്ച് അല്ലെങ്കിൽ മരുന്നുകൾ ഉപയോഗിച്ച് പുകയ്ക്കോ ഒകെ തടയാമെങ്കിലും പക്ഷെ പാറ്റകളെയും ഉറുമ്പിനെയൊന്നും അങ്ങനെ പറ്റില്ല എന്നതാണ് സത്യം. വീട്ടിലെ തന്നെ ചില പൊടികൈകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഉറുമ്പുകളെയും പാറ്റയുമൊക്കെ തുരത്താൻ സാധിക്കും.
കറുവപ്പട്ട പൊടി
പൊതുവെ കറികൾക്ക് നല്ല മണവും രുചിയും ലഭിക്കാൻ പലരും കറുവപ്പട്ട ഇടാറുള്ളത്. ഇതേ കറുവാപ്പട്ടയുടെ മണം എന്ന ആ ഗുണം ഉപയോഗിച്ച് ഉറുമ്പുകളെ തുരത്താൻ കഴിയും. പാറ്റകൾക്കും കറുവപ്പട്ടയുടെ മണം സഹിക്കാൻ പറ്റില്ല. വീടിന്റെ മൂലകളിൽ എല്ലാം അൽപ്പം കറുവപ്പട്ട പൊടിച്ചിടുന്നത് ഗുണം ചെയ്യും. ദിവസത്തിൽ രണ്ടു തവണയെങ്കിലും ഈ ട്രിക്ക് പിന്തുടരുക. വീട് വൃത്തിയാക്കിയ ശേഷം കറുവപ്പട്ട പൊടി ഉറുമ്പുകൾ ഉള്ള സ്ടലങ്ങളിൽ പ്രയോഗിക്കുക.
കുരുമുളക് പൊടി
വീടിനുള്ളിൽ ഉറുമ്പും പാറ്റയും വരുന്ന സ്ഥലങ്ങളിലെല്ലാം ഈ കുരുമുളകുപൊടി ഇടുന്നത് അവയെ തടയാൻ ഏറെ ഫലപ്രദമാണ് .കുരുമുളക്പ്ര പൊടിയുടെയും കുത്തുന്ന മനം ഉറുമ്പിനെയും പാറ്റയെയും തുരത്തും . അടുക്കളയിൽ ഉറുമ്പും പാറ്റയും കൂടുതലായതിനാൽ ഈ കുരുമുളകുപൊടി അടുക്കളയുടെ കോണുകളിലും ജനലുകളിലും വാതിലുകളിലും വിതറിയാൽ മാസങ്ങൾ കഴിഞ്ഞാലും പാറ്റയും ഉറുമ്പും ശല്യം ഒഴിവാക്കാം.
കർപ്പൂരം
കർപ്പൂരം ഉപയോഗിച്ചു പുകയ്ക്കുന്നത് വീടിനുള്ളിലെയും പരിസരത്തെയും ചെറിയ പ്രാണികളെ നശിപ്പിക്കാനും അതുപോലെ വീടിനുള്ളിൽ ഫ്രഷ് എയർ നിലനിർത്താനും സഹായിക്കുന്ന ഏറ്റവും നല്ല മാർഗം ആണ്.ഈ കർപ്പൂരം ഉപയോഗിച്ച് തന്നെ ഉറുമ്പിനെയും പാറ്റയെയും തടയാം.
മൂന്ന്-നാല് കർപ്പൂര ഗുളികകൾ ഒരു പാത്രത്തിൽ വെള്ളത്തിൽ ലയിപ്പിക്കുക. അതിനുശേഷം ഈ വെള്ളം പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ തളിക്കുക. ഇത് ദിവസവും ചെയ്യുന്നത് പാറ്റയെ തുരത്താൻ ഇത് ഏറെ നല്ലതാണ്. വളരെ ചിലവകുറഞ്ഞതും ഒപ്പം ഫലപ്രദവുമാണ് ഈ രീതി .
നാരങ്ങാനീര്
ഒനാരങ്ങാനീര് വെള്ളത്തിൽ കലക്കി ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിലെല്ലാം തളിക്കുക. നാരങ്ങയ്ക്ക് അസിഡിറ്റി ഗുണങ്ങളും അസിഡിറ്റി മണവും ഉള്ളതിനാൽ ഉറുമ്പുകൾക്ക് അതിൽ നിലനിൽക്കാൻ ആവില്ല . ഒന്നിട വിട്ടതാ ദിവസങ്ങളിൽ എപ്രകാരം ചെയ്താൽ രണ്ടു ആഴ്ച കൊണ്ട് പൂർണമായും ഇവയുടെ ശല്യം ഇല്ലാതാക്കാം.