വൈദ്യുത വിമാനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ പ്ലെയിന്‍. രണ്ട് പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ഈ വിമാനം രാജ്യത്തെ ആദ്യത്തെ വൈദ്യുത വിമാനമാണ്. സ്റ്റാര്‍ട്ടപ്പിന് വിമാനം നിര്‍മിക്കുവാനുള്ള വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ ഡിസൈന്‍ ഓര്‍ഗനെസേഷന്‍ അനുമതി ലഭിച്ചു. വൈദ്യുത വിമാനത്തിന് വെര്‍ട്ടിക്കലായി ലാന്‍ഡ് ചെയ്യുവാനും പറന്ന് ഉയരുവാനും സാധിക്കും.
ഐഐടി ചെന്നൈയിലെ ഇന്‍ക്യുബേറ്ററില്‍ 2017ലാണ് സത്യാ ചക്രവത്തി, പ്രാഞ്ജല്‍ മെഹ്ത എന്നിവര്‍ ചേര്‍ന്ന് ഇ പ്ലെയിന്‍ കമ്പനിക്ക് തുടക്കമിട്ടത്. 200 കിലോ ഭാരം കയറ്റാന്‍ സാധിക്കുന്ന ഈ വിമാനം ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ പറക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ ഭൂനിരപ്പില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിക്കും. ഹെലികോപ്റ്ററിലും ചിലവ് കുറച്ച് വളരെ വേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കും.
ഈ ചെറു വിമാനത്തെ യാത്ര വിമാനമായും ചെറിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന ചരക്ക് വിമാനമായും ഉപയോഗിക്കാന്‍ സാധിക്കും. തുടക്കത്തില്‍ യാത്ര നിരക്ക് കൂടിയാലും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ചിലവ് കുറയുമെന്ന് കമ്പനി പറയുന്നു.