ഇന്ത്യൻ സിനിമ ലോകത്തും ഫാഷൻ ലോകത്തും ഒരു പോലെ മിന്നുന്ന താരമാണ് ദീപിക പദുകോൺ. ഫാഷൻ സെൻസിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന താരത്തിന് പൊതു വേദികളിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ധാരാളം മേക്കപ്പ് ഒന്നും ചെയ്യാതെ തന്നെ തിളങ്ങുന്ന ചർമത്തിന് ഉടമയാണ് ദീപിക. വളരെ നാച്ചുറലായ രീതിയിൽ മിനിമലായ രീതിയിലുള്ള മേക്കപ്പാണെങ്കിലും ചർമത്തിന്റെ തിളക്കം പലപ്പോഴും ദീപികയെ സുന്ദരിയാക്കും.
തന്റെ ബ്യൂട്ടി സീക്രെട് താരം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരുന്നു. തന്നെപോലെ ഉള്ള ചർമം നേടാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്രദം ആവും എന്ന് പറഞ്ഞാണ് താരം ആ രഹസ്യം വെളിപ്പെടിയുതിയത്. അമ്മ ഉജ്ജല പദുക്കോണാനു സൗന്ദര്യ സംരക്ഷണത്തിന്റെ ബാലപാഠങ്ങൾ തന്നെ പഠിപ്പിച്ചത് എന്ന് താരം പറഞ്ഞു. ‘ഞാൻ വളരെ ലളിതമായി ആണ് ചർമം സൂക്ഷിക്കുക, അതാണ് എന്റെ ചർമ രഹസ്യം. ഞാൻ ചർമത്തിന്റെ അടിസ്ഥാനകാര്യങ്ങളിൽ ഒരിക്കലും മാറ്റം വരുത്താറില്ല.
അമ്മ പഠിപ്പിച്ച മന്ത്രമാണത്. നിങ്ങളുടെ ചർമത്തിലും കൂടുതലായി ഒന്നും ചെയ്യരുത്. മേക്കപ്പടക്കം എല്ലാം സിമ്പിളായി ചെയ്യുക. എന്റെ യാത്രയിലുടനീളം, ചർമസംരക്ഷണം ദിനചര്യയായി ഞാൻ പിന്തുടർന്നു’. നടിയുടെ തിളങ്ങുന്ന ചർമത്തിന് കാരണമെന്ത് എന്ന് ചോദ്യത്തിന് മറുപടിയായാണ് ദീപിക ഇപ്രകാരം പ്രതികറിച്ചത്.
ഏതു കൂടാതെ ചർമം വൃത്തിയാക്കുന്നതിൽ ഏറെ ശ്രദ്ധിക്കും. എപ്പോഴും ചർമത്തെ ഹൈഡ്രേറ്റഡായി സൂക്ഷിക്കുകയാണ് സംരക്ഷണത്തിനുള്ള പോംവഴി കൂടാതെ സൂര്യനിൽ നിന്ന് പ്രൊട്ടക്ഷനായി സൺ സ്ക്രീൻ അപ്ലൈ ചെയ്യും. ഇതാണ് ശരിക്കും ഞാൻ ചെയ്യുന്നത്. ദീപിക പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഒരു ഇന്റർവ്യൂ ഭാഗമായാണ് ദീപിക തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്.