മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് നടന്‍ ജയറാമിന്റേതും. സംവിധായകന്‍ രാജസേനന്റേതും. എന്നാല്‍ 2006ല്‍ പുറത്തിറങ്ങിയ കനകസിംഹാസനത്തിന് ശേഷം ജയറാമുമായി ഒന്നിച്ച് രാജസേനന്‍ സിനിമ ചെയ്തിട്ടില്ല. അതേസമയം ഇനി ഒരു മിച്ച് ഒരു സിനിമ സംഭവിക്കുവാന്‍ സാധ്യതയില്ലെന്നും പറയുകയാണ് രാജസേനന്‍. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നാണ് രാജസേനന്‍ പറയുന്നത്.
പ്രശ്‌നങ്ങളില്ലാതെ പിണങ്ങിപ്പോയതാണെന്ന് അദ്ദേഹം പറയുന്നു. ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല, ഏഴ് വര്‍ഷമായി കണ്ടിട്ടെന്നും ഇനി കണ്ടാല്‍ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരു മിച്ച് 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ സംവിധായകനും നായകനും നല്ല അടുപ്പം ഉണ്ടങ്കിലെ സിനിമ മികച്ചതായിരിക്കു. തമ്മില്‍ കണ്ടാല്‍ പോലും മിണ്ടാന്‍ സാധിക്കാത്തവര്‍ എങ്ങനെ സിനിമ ചെയ്യും. അതേസമയം സൗഹൃദം നഷ്ടപ്പെട്ടതിന് ശേഷം ഇരുകൂട്ടര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്തിനാണ് ഈ സൗഹൃദം നഷ്ട്ടപ്പെട്ടതെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ എന്തിനാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും. ഇനി പരിഹാരം കാണണമെങ്കില്‍ എന്തിനാണ് പിണങ്ങിയതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരുമിച്ച് 16 ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. മേലേപ്പറമ്പില്‍ ആണ്‍വീട്, വധു ഡോക്ടറാണ്, കടിഞ്ഞൂല്‍ കല്യാണം, സിഐഡി ഉണ്ണി കൃഷ്ണന്‍, ദില്ലിവാല രാജകുമാരന്‍ തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ചി ചില ചിത്രങ്ങള്‍.