ആഗോള ആഡംബര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് എത്തുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ രണ്ട് ഡസനിലധികം ബ്രാന്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. കോവിഡിന് ശേഷമുള്ള ഉപഭോഗവര്‍ധന നക്ഷ്യമിട്ടാണ് അഡംബര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. രാജ്യത്തെ വളര്‍ന്ന് വരുന്ന സാമ്പത്തിക വ്യവസ്ഥയും ഇന്ത്യയിലേക്ക് നീങ്ങുവാന്‍ ബാന്‍ഡുകളെ പ്രേരിപ്പിക്കുന്നതായിട്ടാണ് വിവരം. 2020ല്‍ ഒരു ബ്രാന്‍ഡ് മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നും 2022 എത്തിയപ്പോള്‍ 11 നായി വര്‍ധിച്ചിരുന്നു.
ഒരോ വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തേക്ക് എത്തുന്ന വന്‍കിട ബ്രാന്‍ഡുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ഡണ്‍ഹില്‍, ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ റോബര്‍ട്ടോ കവല്ലി, അമേരിക്കന്‍ സ്‌പോര്‍ട്‌സ് വെയര്‍ ഫുട് വെയര്‍ റീട്ടെയിലറായ ഫൂട്ട് ലോക്കര്‍ എന്നിവ ഇന്ത്യയിലേക്ക് എത്തും. അര്‍മാനി കഫേ, ജാംബ, കോഫി ക്ലബ്, ലാവാസ എന്നിവയും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.
അതേസമയം നിരവധി വന്‍കിട അഡംബര ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ സജ്ജീവമായിട്ടുണ്ട്. വാലന്റീനോ, മക്ലാരന്‍, ബലെന്‍സിയാഗ എന്നിവ ഇതില്‍ ചിലതാണ്. അതേസമയം ചിലവന്‍കിട കമ്പനികള്‍ റിലയന്‍സും ആദിത്യ ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ചായിരിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക എന്നാണ് വിവരം. ലാഫയെറ്റ് ആദിത്യ ബിര്‍ളയുമായി ഈ അടുത്തിടെ ധാരണയില്‍ എത്തിയിരുന്നു. നിലവില്‍ ചൈനീസ് ഫാഷന്‍ ഭീമനായ ഷെയ്‌നെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുവാനുള്ള ശ്രമത്തിലാണ് റിലയന്‍സ്.
അതേസമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് റീട്ടെയില്‍ വ്യാപാര രംഗത്ത് ലോകമെമ്പാടുമുള്ള വന്‍കിട രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അത് കൊണ്ട് തന്നെ ആഗോള ബ്രാന്‍ഡുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായി നമ്മുടെ ഇന്ത്യമാറുകയാണ്. സൗന്ദര്യവര്‍ധന വസ്തുക്കള്‍, പാദരക്ഷ, വാച്ച്, ഭക്ഷണം, ആഭരണം, വസ്ത്രം എന്നി മേഖലകളില്‍ രാജ്യത്ത് വന്‍ സാധ്യതകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആഗോള ആഡംബര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് എത്താന്‍ മത്സരിക്കുന്നു
ഒരോ വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തേക്ക് എത്തുന്ന വന്‍കിട ബ്രാന്‍ഡുകളുടെ എണ്ണം കുതിച്ചുയരുകയാണ്
Previous Articleനല്ല ഭക്ഷണം കഴിക്കാന്‍ ഈറ്റ് റൈറ്റ് കേരള