പ്രഭാസിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം ആദിപുരുഷ് 300 കോടി കളക്ഷന്‍ നേടി മുന്നേറുന്നു. ആദ്യ ദിനം തന്നെ ചിത്രം 149 കോടി രൂപ നേടി. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് കൂടിയാണിത്. കഴിഞ്ഞ ഞായറാഴ്ച മാത്രം ചിത്രം 64 കോടി രൂപയുടെ കളക്ഷന്‍ നേടി. അതേസമയം രണ്ട് ദിവസം കൊണ്ട് ചിത്രം 240 കോടിയും മൂന്നാം ദിനം 300 കോടിയും ആദിപുരുഷ് നേടി.
രാജ്യത്തെ വിവിധ ഭാഷകളില്‍ നിന്നാണ് ചിത്രം ഇത്രവലിയ നേട്ടം കൈവരിച്ചത്. ചിത്രത്തില്‍ പ്രഭാസ്,കൃതി സനോണ്‍, സെയ്ഫ് അലി ഖാന് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. അതേസമയം ഹിന്ദിയില്‍ നിന്നുമാത്രം ചിത്രത്തിന് 37 കോടി ആദ്യ ദിനം ലഭിച്ചു. തെലുങ്കില്‍ നേടിയത് 26 കോടിയാണ്. ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നു എന്നാല്‍ ഇതിനെ എല്ലാം മറികടക്കുന്ന പ്രകടനമാണ് ചിത്രം കൈവരിച്ചത്.
ആദ്യപുരുഷ് 500 കോടി മുടക്കിയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നാണ് ആദിപുരുഷ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.