രണ്ട് ട്രെയിനുകൾ നേർക്കു നേർ കുതിച്ച് പാഞ്ഞെത്തുന്നു. ഒന്നിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മറ്റൊന്നിൽ റെയിൽവേ ബോർഡ് ചെയർമാന് വി കെ ത്രിപാഡിയും. ഇരു ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാർ ഒന്നും ചെയ്യാതെ നിൽക്കുകയാണ്. എന്നാൽ 380 മീറ്റർ അകലെ വച്ച് ട്രെയിനുകൾ തനിയെ നിൽകുന്നു. കവച്ചിന്റെ ഉത്‌ഘാടനത്തിനു മുന്നേ ഉള്ള പരീക്ഷണ ഓട്ടത്തിലെ കാഴ്ചയായിരുന്നു ഇത്. ട്രെയിനുകൾ കൂടി ഇടിച്ചു അപകടം ഉണ്ടാവുന്നത് തടയാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കവച്.
ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. ഇത്ര സുരക്ഷിതവും ശക്തവുമായ ഇന്ത്യയുടെ കചവ് ഒഡീഷയിലെ ട്രാക്കിൽ പരാജപ്പെട്ടോ എന്ന് ചോദ്യങ്ങളും ആശങ്കകളും ഉയരുമ്പോൾ എന്താണ് കവച് എന്ന് പരിശോധിക്കാം.
ഒരു പാതയിൽ രണ്ട് ട്രെയിനുകൾ വരുകയാണെന്ന് ഇരിക്കട്ടെ. ലോക്കോപൈലറ്റിന് സിഗ്നൽ ലഭിക്കും. ലോക്കോ പൈലറ്റിന് വേഗത നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല. ഈ സമയത്ത് നിശ്ചത ദൂരപരിതിയിൽ വെച്ച് ട്രെയിനിന്റെ ബ്രേക്കിം സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. റെഡിയോ ടെക്‌നോളജി ജിപിഎസ് സംവിധാനം വഴിയാണ് ഇത് സാധ്യമാകുക. അപകട ഘട്ടങ്ങളിൽ ലോക്കോ പൈലറ്റ്മാർക്ക് ട്രെയിൻ നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിലും. ട്രെയിൻ കൂട്ടിയിടിച്ച് അപകടം ഉണ്ടാകില്ല. ഇതാണ് കവചിന്റെ പ്രവർത്തനം.
രാജ്യത്തെ മുന്ന് പ്രമുഖ കമ്പനികളുമായി സഹകരിച്ചാണ് റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ കവച് വികസിപ്പിച്ചത്. തുടർന്ന് ഇത് ഇന്ത്യയുടെ ദേശീയ എടിപി സംവിധാനമായി അംഗീകരിച്ചു. ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം ഇന്ത്യൻ റെയിൽവേയുടെ ആകെ മൊത്തം 2.13% റൂട്ടുകളിൽ മാത്രമാണ് ഇപ്പോൾ കവച് സംവിധാനം ഉള്ളത്.
കവച്ചിന്റെ പ്രധാന സവിശേഷതകൾ നോക്കാം
നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കും അത് നെറ്റ്‌വർക്ക് മോണിറ്ററിങ് സിസ്റ്റം വഴി ആണ് ഒരേ പാതയിൽ വരുന്ന ട്രെയിനുകളുടെ കൂടി ഇടി ഒഴിവാക്കും. വേഗത കൂടുതലാണെങ്കിൽ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് സ്വയം നിയന്ധ്രികാൻ കഴിയും ലെവൽ ക്രോസ്സുകളിൽ എത്തുമ്പോൾ ഓട്ടോ വിസിലിംഗ് അപകട സമയങ്ങളിൽ എങ്ങനെപ്രവർത്തിക്കണമെന്ന് മെസ്സേജ് നൽകും ഒരേ ട്രാക്കിൽ തന്നെ എതിർദിശയിലോ പിന്നിലായോ രണ്ട് ട്രെയിനുകൾ വരുന്നതും ‘കവച്’ വഴി അറിയാൻ സാധിക്കും. ഇവയൊക്കെ കൂട്ടിയോജിപ്പിച്ചു നിർമിച്ചതാണ് കവച് എന്ന സുരക്ഷാ സംവിധാനം.
എസ്ഐഎൽ 4 സർട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചിൽ ഉപയോഗിക്കുക. എസ്ഐഎൽ സേഫ്റ്റി ഇന്റഗ്രേഷൻ സിസ്റ്റം അന്ന് അതായത് 10,000 വർഷത്തിൽ ഒരു തെറ്റുമാത്രം സംഭവിക്കാനുള്ള സാധ്യതയേ ഉണ്ടാകൂ. ഇത്ര സുരക്ഷിതവും ശക്തവുമായ ഇന്ത്യയുടെ കചവ് ഒഡീഷയിലെ ട്രാക്കിൽ പരാജപ്പെട്ടോ. അത് അറിയണം എങ്കിൽ ഒഡിഷയിൽ സംഭവിച്ചത് എന്താണ് എന്ന് അറിയണം ബാഹനാഗ ബസാർ സ്റ്റേഷനിൽ നാലു ട്രക്കുകളാണ് ഉള്ളത്. രണ്ടു മെയിൻ ലൈനുകളും രണ്ട ലൂപ്പ് ലൈനുകളും മെിൻ ലൈലുകൾ നടുവിലും ലൂപ് ലൈനുകൽ സൈഡ് ലുമായിട്ടാണ്.
സ്റ്റേഷനിൽ നിർത്തുവാനുള്ള ട്രെയിനാണെങ്കിൽ ലൂപ് ലൈനിൽ നിർത്തും. അപകടസമയത്ത് ലൂപ് ലൈനുകളിൽ രണ്ട് ചരക്ക് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു. ആ സമയം വരുന്ന രണ്ട് ട്രെയിനുകൾക്കും കടന്ന് പോകാൻ രണ്ട് മെയിൻ ലൈനുകൾ തയ്യാറായിരുന്നു. എല്ലാം സുരക്ഷിതം എന്ന് വ്യക്തമാക്കി ലോക്കോപൈലറ്റിന് മുന്നിൽ പച്ച സിഗ്നലുകൾ തെളിഞ്ഞിരുന്നു. ഒരു സമയത്താണ് ഈ രണ്ട് എക്സ്പ്രസ് ട്രെയിനുകളും കടന്ന് പോകുന്നത്.
എന്നാൽ അപ്രതീക്ഷിതമായി മെയിൻ ലൈനിലൂടെ പോകേണ്ടിയിരുന്ന കോറമണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്ക് കയറി ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു. ചരക്ക് തീവണ്ടിയിൽ ഇരുമ്പ് കൊണ്ടുവന്നതിനാൽ ഇടിയുടെ ആഘാതം മുഴുവനായി കോറമണ്ഡൽ എക്സ്പ്രസിനാണ് ഉണ്ടായത്. തുടർന്ന് കോച്ചുകൾ പാളം തെറ്റി മറ്റൊരു മെയിൻ ലൈനിലൂടെ വന്ന എക്സ്പ്രസിന്റെ അവസാന ഭാഗത്തിൽ തട്ടുകയായിരുന്നു. ഇതോടെ ഇടിയുടെ ആഘാതം വളരെ ഉയർന്നു. പ്രാഥമിക നിഗമനം പ്രകാരം രണ്ട് ട്രെയിനുകളും അനുവദിക്കപ്പെട്ട വേഗതയിൽ തന്നെയായിരുന്നു.
മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചെന്ന വാദവും തെറ്റാണ്. കോറമണ്ഡൽ എക്സ്പ്രസ് മാത്രമാണ് കൂട്ടിയിടിച്ചത്. ഈ ട്രെയിനിന്റെ കോച്ചുകൽ മറ്റൊരു മെയ്ൻ ലൈനിലൂടെ പോയ ട്രെയിനിലേക്ക് വീണാണ് അപകടം സംഭവിച്ചത്. എങ്ങനെ അന്ന് സിഗ്നൽ പിഴവ് ഉണ്ടായത് എന്ന് അന്വഷണം നടക്കുകയാണ്. അതെ സമയം അട്ടിമറി സാധ്യതയും റെയിൽവേ തള്ളിക്കളയുന്നില്ല. അപകടത്തിൽ പെട്ട ട്രെയിനുകളിൽ കവച് സംവിധാനം ഇല്ലായിരുന്നുവെന്നാണ് വിവരം.