രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിനുകൾ ഇന്ത്യൻ പാളങ്ങളിലൂടെ കൂകിപ്പായാൻ ഒരുങ്ങുന്നു. ലോകത്തിനു അത്ഭുതമായി ഹൈഡ്രജൻ ട്രെയിനും ഇന്ത്യക്കു സ്വന്തം. ഈ വർഷം അവസാനത്തോടെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന യാത്ര ട്രെയിനുകൾ ഓടിത്തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ആവി യന്ത്രത്തിൽ നിന്നും ഇലക്ട്രിക്ക് ട്രെയിനും പിന്നിട്ടു ഹൈഡ്രജൻ ട്രെയ്‌നിലെക് എത്തുകയാണ്. ഏത് ലോകത്തിനു തന്നെ അത്ഭുതമാണ് എന്ന് പറയാൻ കാരണമുണ്ട്. എപ്പോൾ ജർമനിയിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് ഉള്ളത്. ഇന്ത്യയ്ക്കു മുന്നിലെ വല്യ ശക്തികളായ അമേരിക്കയിലും ചൈനയിലും ഹൈഡ്രജൻ ട്രെയിൻ എത്തുന്നതിനു മുന്നേ ആണ് ഇന്ത്യ ഇത് സ്വന്തമാക്കിയത് എന്നതാണ് വലിയ പ്രതേകത.
എന്താണ് ഹൈഡ്രജൻ ട്രെയിൻ?, എന്താണ് ഇതിന്റെ പ്രതേകത?, ഹൈഡ്രജൻ ട്രെയിൻ കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളാണ് ഉള്ളത്?, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിഞ്ഞാലേ ഹൈഡ്രജൻ ട്രെയിൻ എത്രത്തോളം മഹത്തരം അന്ന് എന്ന് മനസ്സിലാവൂ. ഒരു ഡീസൽ ലോക്കോമോട്ടീവ് ഒരു കിലോമീറ്ററിന് 9.5 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറപ്പെടുവിക്കുന്നു. ഇന്ത്യയിൽ ഒരു വർഷം ഏകദേശം 23 Million tons of carbon dioxide ആണ് ഡീസൽ ട്രെയിനുകളിൽ നിന്നും പുറത്തു പോകുക. അതിന് പുറമെ, ഡീസൽ എഞ്ചിനുകൾ പുകയുടെ രൂപത്തിൽ കാർബൺ പുറന്തള്ളുന്നു. കൂടാതെ, ശ്വാസകോശാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നൈട്രസ് ഒക്സിടെ എന്ന വാതകവും പുറന്തള്ളുന്നുണ്ട്.
എന്നാൽ ഹൈഡ്രജൻ ഉപയോഗിച്ചുള്ള എഞ്ചിൻ നീരാവിയാണ് പുറത്തുവിടുന്നത് എന്നതിനാൽ പ്രകൃതിക്ക് ദോഷം ഉണ്ടാക്കുന്നത് കുറയും. ഒരു ഡീസൽ ട്രെയിനിന് പകരം ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തിയാൽ ഓരോ വർഷവും നാലായിരത്തിനാന്നൂറ് ടൺ കാർബൺ ബഹിർഗമനം കുറയും. ഇതാണ് ഏറ്റവും പ്രധാനം ആയ ഗുണം. ഈ ട്രെയിൻ കാര്ബോന്റിഓക്സിഡേസ് നൈട്രജൻ ഓക്സിഡേഡുകൾ പോലെ ഉള്ള ആഗോളതാപനത്തിനു കാരണമായ വാതകങ്ങൾ പുറപ്പെടുവിക്കുന്നില്ല .അതായത് കൂടുതൽ പരിസ്ഥിതി സൗഹൃദമായ ട്രെയിനുകൾ എന്ന് അർഥം.
ലോകത്തിൽ ഏറ്റവും സുലഭം ആയെ ലഭിക്കുന്നതാന് ഹൈഡ്രജൻ. കടൽ വെള്ളത്തിൽ ണ് ഇന്നും പോലും എളുപ്പത്തിൽ ഹൈഡ്രജൻ വേർതിരിച്ചു എടുകാം. ഈ ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓസ്‍യജനും കൂടി പ്രവര്ത്തിക്കാന് ഈ ട്രെയിനിന് ആവശ്യമുള്ള വൈദുതി നിർമിക്കുന്നത്. ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിക്കുന്നത് ഫ്യൂവൽ സെല്ലുകളിലാണ്. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും ചെമിക്കൽ റീക്ഷൻസ് വഴി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുണ്ടാകുന്ന വൈദ്യുതിയിലാണ് ട്രെയിൻ പ്രവർത്തിക്കുന്നത്.
ഈ ചെമിക്കൽ റീക്ഷൻന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിലായിരിക്കും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുക. അതുപോലെ ട്രെയിൻ അതിന്റെ ആവശ്യത്തിനേക്കാൾ അധികം അധികം വൈദുതി ഉത്പാദിക്കപ്പെടാൻ സാധ്യത ഉണ്ട്. അപ്പോൾ സ്വാഭാവികം ആയും ഒരു സംശയം ഉണ്ടാവും. എങ്ങനെ അധികം,ആയി ഉത്പാദിപ്പിക്കപ്പെടുന്ന വൈദുതി ട്രെയിൻന്റെ എൻജിനിൽ കടന്നു വലിയ അപകടം ഉണ്ടാവില്ലേ. എല്ലാ എന്നാണ് ഇതിന്റെ ഉത്തരം. ഈ അധിക ഊർജം ട്രെയിനിനുള്ളിലെ പ്രത്യേക ലിഥിയം ബാറ്ററിയിലേക്ക് ശേഖരിക്കാണ്
ലോകം മുഴുവൻ ആഗോളതാപനം കുറയ്ക്കാൻ പാടുപെടുകയാണ്. ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ എന്ന ഈ ഐഡിയ അതിനു നല്ല ഒരു മാർഗം തന്നെ ആണ്. ഇത്രയും വിസ്തൃതമായ ഇന്ത്യയിൽ ട്രെയിൻ ഗതാഗതം ഒഴിച്ച് കൂടാൻ ആവാത്ത ഒന്ന് ആണ്. ഈ സാഹചര്യത്തിൽ ആഗോളതാപനം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം ഹൈഡ്രജൻ ട്രെയിനുകൾ തന്നെ ആണ്. മലയോര മേഖലകയിൽ ഹൈഡ്രജൻ ട്രെയിൻ വലിയ സാധ്യത ഉണ്ട് ഇന്ത്യൻ റെയിൽവേ പ്രധാനപാതകളിൽ നിന്നും ഡീസൽ എഞ്ചിൻ ഒഴിവാക്കി വൈദ്യുതീകരിക്കുവാൻ തയ്യാറെടുക്കുകയാണ്. . മലയോരമേഖലകളിലേക്ക് വൈദ്യുതീകരിക്കുവാൻ വലിയ ചിലവാണ് വരുന്നത്. ഇവിടേക്ക് ഹൈഡ്രജൻ ട്രെയിനുകൾ വന്നാൽ ഈ ചെലവ് കുറയ്ക്കാൻ കഴിയും.
ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്ന് ആവും ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടി തുടങ്ങുക .ഇതിന്റെ ഭാഗം ആയി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പ്ലാന്റ് ജിന്ദിൽ സ്ഥാപിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹരിയാനയിലെ സോനിപത്-ജിന്ദ് റൂട്ടിൽ 89 കിലോമീറ്റർ ദൂരത്തിലാണ് ട്രെയിൻ ഓടുന്നത്.എട്ടു ബോഗികളുള്ള ഹൈഡ്രജൻ ട്രെയിൻ ആയിരിക്കും ആദ്യം ഓടി തുടങ്ങുക.