ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കും. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നിര്‍ണായകമായി പല പ്രഖ്യാപങ്ങളും ഉണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് യുദ്ധവിമാനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മിക്കുന്നതിനുള്ള കരാറുകള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പുവെയ്ക്കും എന്നാണ് വിവരം. ജനറല്‍ ഇലട്രിക്‌സ് നിര്‍മിക്കുന്ന 414 ജെറ്റ് എഞ്ചിനുകള്‍ അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്നതുനുള്ള കരാര്‍ ഒപ്പുവെയ്ക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധമന്ത്രി അടക്കമുള്ളവരുമായി ലോയ്ഡ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ യുദ്ധ വിമാനത്തിന്റെ എഞ്ചിനുകള്‍ അടക്കം ഇന്ത്യയില്‍ നിര്‍മിക്കുന്നകാര്യത്തില്‍ ചര്‍ച്ച നടന്നു. ഒപ്പം ഇന്ത്യയുടെ പാകിസ്താന്‍ ചൈന അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയായി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുഎസ് നിര്‍മിത യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന വിശ്വസനീയവായ എഞ്ചിനാണ് ജിഇ 414 എഞ്ചിന്‍. രാജ്യത്ത് ജിനറല്‍ ഇലട്രിക് ഈ എഞ്ചിന്‍ നിര്‍മിക്കാന്‍ ആരംഭിച്ചാല്‍ ഇന്ത്യയുടെ തേജസ് എംകെ 2 വിന്റെ കരുത്ത് വര്‍ധിക്കും. ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഇ കമ്പനിയുടെ ഉപസ്ഥാനപമായ ജിഇ എയ്‌റോസ്‌പേസാകും ഇന്ത്യയില്‍ യുദ്ധവിമാന എഞ്ചിന്‍ നിര്‍മിക്കുക.
വിമാന എഞ്ചിന്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ഒപ്പിട്ടാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകും. എഞ്ചിന്‍ നിര്‍മാണത്തിന് പ്രദേശികമായ പങ്കാളിത്തവും വേണ്ടിവരും ഇതോടെ വലിയ തോതില്‍ തൊഴില്‍അവസരങ്ങള്‍ സൃഷിക്കപ്പെടും. ഒപ്പം സാമ്പത്തിക വളര്‍ച്ചയും ശക്തിപ്പെടും. പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇത് നേട്ടാമാകും.