തന്റെ അവസാന ലോകകപ്പായിരുന്നു ഖത്തറിലേത് എന്ന് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. 2026ലെ ലോകകപ്പ് കളിക്കാൻ താൻ ഉണ്ടാകില്ലെന്ന് മെസ്സി സൂചന നൽകി. താരത്തിന്റെ വെളിപ്പെടുത്തിൽ ചൈന ടിവിയോടായിരുന്നു.
അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.‘അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്താണ് ഭാവിയിൽ സംഭവിക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ ഈ തീരുമാനം ഞാന്‍ മാറ്റിയിട്ടില്ല’ മെസി പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ഖത്തറിലെ കിരീടം എന്നും മെസി പറയുന്നു. താൻ കരിയറിൽ തൃപ്തനാണെന്നും ,ലോകകപ്പ് വിജയത്തിന് ശേഷം അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി വ്യക്തമാക്കി.
അര്‍ജന്റീന ടീമിനൊപ്പം ഓസ്ട്രേലിയയ്ക്കെതിരായ സൗഹൃദമത്സരത്തിനായി ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസി ഇക്കാര്യം പറഞ്ഞത്.ചൈനീസ് തലസ്ഥാനമായ ബീജിംങ്ങിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ ജൂണ്‍ 15 ന് ആണ് മത്സരം.