ചന്ദ്രന്‍ ഭൂമിയുടെ ഏക ഉപഗ്രഹമാണെന്നാണ് നാം സ്‌കൂളുകളില്‍ പഠിച്ചിരിക്കുന്നത് എന്നാല്‍ ചന്ദ്രന്‍ മാത്രമല്ല മറ്റൊരു അര്‍ദ്ധ ചന്ദ്രനും ഭൂമിക്കൊപ്പം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.ഹവായിലെ ഹാലേകാല അഗ്നിപര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ച പാന്‍ സ്റ്റാര്‍സ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ജ്യോതി ശാസ്ത്രജ്ഞര്‍ 2023 എഫ്ഡബ്ലിയു 13 എന്ന പേര് നല്‍കിയ അര്‍ദ്ധ ചന്ദ്രനെ കണ്ടെത്തിയത്.
അതേസമയം അര്‍ദ്ധ ചന്ദ്രന്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശ ഗോളമാണെങ്കിലും ഗുരുത്വാകര്‍ഷണത്തില്‍ സൂര്യനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗോളങ്ങളാണ്. എഫ്ഡബ്ലിയു 13 ഭൂമിക്കൊപ്പം ബിസി 100 മുതലെങ്കിലും ഉണ്ടെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്. 1500 വര്‍ഷം എങ്കിലും ഇത് ഭൂമിക്കൊപ്പം സഞ്ചരിക്കും. അതേയത് 3700 വരെയെങ്കിലും ഇത് ഭൂമിക്കൊപ്പം സഞ്ചരിക്കും.
469219 കാമോഓലേവ എന്ന ഭൂമിക്കടുത്തുള്ള മറ്റൊരു ചെറിയ അര്‍ദ്ധചന്ദ്രനും 2023 എഫ്ഡബ്ലിയു 13നും ഭൂമിക്ക് ഭീഷണിയല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം ചന്ദ്രന്‍ ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുമ്പോള്‍. 2023 എഫ്ഡബ്ലിയു 13 ഭൂമിയുടെ ആകര്‍ഷണമുണ്ടാകുന്ന ഹില്‍ സ്പിയറിന് പുറത്താണ് അതിനാല്‍ ചന്ദ്രന്റെ സ്വഭാവവുമായി വ്യത്യാസമുണ്ട്.