അടുത്ത ആഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വിരളിപിടിച്ചിരിക്കുകയാണ് പാക്കിസ്ഥാനും ചൈനയും.
അതിനൊരു കാരണമുണ്ട് ശത്രുക്കളുടെ പേടി സ്വപ്‌നമായ ആയുധം ഇന്ത്യയ്ക്ക് നല്‍കുവാന്‍ ഒരുങ്ങുകയാണ് അമേരിക്ക എന്ന വർത്തയാണു ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടത്.
ലോകത്തിലെ തന്നെ മികച്ച ഡ്രോണ്‍ എന്ന് അറിയപ്പെടുന്ന എംക്യു 9റീപ്പര്‍ ഡ്രോണുകളാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇറാഖില്‍ മുതല്‍ അഫ്ഗാനിസ്ഥാനില്‍ വരെ അമേരിക്കയുടെ കുന്തമുനയായിരുന്ന 30 എം ക്യു 9 റീപ്പര്‍ ഡ്രോണുകളാണ് ഇന്ത്യയിലേക്ക് എത്താന്‍ പോകുന്നത്.
ശത്രുസങ്കേതങ്ങള്‍ സ്വയം കണ്ടെത്തി ഉടനടി ആക്രമിക്കും. 1700കിലോ ആയുധങ്ങളും മിസൈലുകളും വഹിച്ച് കൊണ്ട് 50,000 അടി ഉയരത്തില്‍ പറന്ന് ആക്രമിക്കും. തുടര്‍ച്ചയായി 30 മുതല്‍ 40 മണിക്കൂറുകള്‍ വരെ പറക്കുവാന്‍ ഇവയ്ക്ക് സാധിക്കും.
ഡ്രോണിലെ ക്യാമറയ്ക്ക് 3.2 കിലോമീറ്റര്‍ ദൂരെയുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലെറ്റ് പോലും ഒപ്പിയെടുക്കാന്‍ സാധിക്കും. രഹസ്യ നിരീക്ഷണത്തിനും ആക്രമണത്തിനും ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡ്രോണുകള്‍ വരുന്നതോടെ ഇന്ത്യയുടെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാകും.
നിരീക്ഷണത്തിനും ആക്രമണത്തുനും സിഐഎയുടെ വിശ്വസ്തന്‍.കരനനാവിക വ്യോമ സേനകള്‍ക്കായിട്ടാണ് ഇന്ത്യ എം ക്യു 9 റീപ്പര്‍ ഡ്രോണുകള്‍ വാങ്ങുന്നത്. അമേരിക്കയുടെ ഈ ഡ്രോണ്‍ വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അമേരിക്കയുടെ എയര്‍ ഫോഴ്‌സ്, യു എസ് കസ്റ്റംസ് ഇറ്റാലിയന്‍ എയര്‍ഫോഴ്‌സ്, ബ്രിട്ടണിന്റെ റോയല്‍ എയര്‍ഫോഴ്‌സ് എന്നിവർ ഉപയോഗിക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ഒരോ നിക്കങ്ങളും വ്യക്തമായി മനസ്സിലാക്കുവാനും വേണ്ടിവന്നാല്‍ ആക്രമിക്കുവാനും ഇനി ഇന്ത്യയ്ക്ക് സാധിക്കും. അമേരിക്കൻ കമ്പനിയായ ജനറല്‍ അറ്റോമിക്‌സാണ് ഈ ആയുധം നിര്‍മിക്കുന്നത്. 2007 മുതല്‍ സര്‍വീസിലുള്ളതാണ് എം ക്യു 9 റീപ്പര്‍ ഡ്രോണുകള്‍. കേവലം 300 ഡ്രോണുകള്‍ മാത്രമാണ് ഇത് വരെ നിര്‍മിച്ചിട്ടുള്ളത്.
2020ല്‍ ഇന്ത്യന്‍ നേവി എം ക്യു 9 ബി എന്ന ഡ്രോണുകളില്‍ രണ്ടെണ്ണം പാട്ടത്തിന് എടുത്തിരുന്നു.അത് ഒരു പക്ഷേ , ഇതിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവും മനസ്സിലാക്കുന്നതിന് വേണ്ടിയായിരിക്കാം. ഇന്ത്യയോട് മുട്ടാന്‍ ഇനി ഒരു രാജ്യത്തിനും കഴിയില്ല.ചൈനയുടെ മുട്ട് വിറയ്ക്കും..ഇന്ത്യ യുഎസ് ബന്ധം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.