ന്യൂയോര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്ല സി ഇ ഒ എലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ മാനുഷികമായി കഴുന്ന അത്ര വേഗതയില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് മസ്‌ക് മോദിയോട് പറഞ്ഞു. ഇന്ത്യയില്‍ കാര്‍നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള വ്യക്തമായ പ്ലാന്‍ നരേന്ദ്രമോദിക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. അതേസമയം അടുത്ത വര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞു.
താന്‍ പ്രധാനമന്ത്രിയുടെ ആരാധകനാണെന്ന് മസ്‌ക് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലെ ടെസ്ല ഫാക്ടറി പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചിരുന്നു. മറ്റ് ഏത് രാജ്യത്തെക്കാളും കൂടുതല്‍ നിക്ഷേപ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടെസ്ലയുടെ നിര്‍മാണ കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ടെസ്ലുടെ എക്‌സിക്യൂട്ടീവുകള്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.