കൊച്ചി. ഓട്ടോ പിടിച്ച് യാത്ര ചെയ്ത് കൂലി പിന്നെ തരാം എന്ന് പറഞ്ഞ് പോയ യാത്രക്കാരനെ ആ ഒട്ടോ ഡ്രൈവര്‍ കണ്ടത് 30 വര്‍ഷത്തിന് ശേഷം. ആ യാത്രക്കാരന്‍ ഡ്രൈവറെ തേടി വീട്ടില്‍ എത്തുകയായിരുന്നു എന്നതാണ് സത്യം. താന്‍ അന്ന് കടം പറഞ്ഞുപോയ 100 രൂപ 100 ഇരട്ടിയായി മടക്കി നല്‍കുവനായിരു അയാള്‍ എത്തിയത്. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ബാബുവിനെ തേടി ആ പഴയ യാത്രക്കാരനാ എസ് ആര്‍ അജിത്ത് എന്ന വ്യക്തി വീട്ടിലെത്തിയത്. 1993ല്‍ മൂവാറ്റുപുഴ പട്ടിമറ്റം പാതയില്‍ മംഗലത്തു നടയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യില്‍ പണമില്ലാത്തതിനാല്‍ കൂലി പിന്നെ തരാമെന്ന് പറഞ്ഞതും ഓര്‍മയുണ്ടോ എന്ന് അജിത് ചോദിച്ചപ്പോഴാണ് ബാബു 30 വര്‍ഷങ്ങള്‍ പിന്നിലോട്ട് ചിന്തിച്ചത്.
തിരുവനന്തപുരം സ്വദേശിയായ അജിത് അന്ന് ചങ്ങനശേരിയില്‍ ബിഎഡ് പഠനകാലത്ത് ഒപ്പം പഠിച്ച സഹപാഠിയുടെ വീട്ടില്‍ എത്തിയതായിരുന്നു. തിരികെ പോകാന്‍ മുവാറ്റുപുഴയിലേക്ക് ബസ് കിട്ടിയില്ല. എന്നാല്‍ അജിത്തിന്റെ കയ്യില്‍ ബസ് കൂലി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഓട്ടോകൂലി കടം പറഞ്ഞു. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് അജിത്തിന് ബാബുവിന്റെ വിലാസം ലഭിച്ചത് അതാണ് പണം നല്‍കാന്‍ താമസിച്ചതെന്നും അജിത് പറഞ്ഞു.