പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് നേട്ടങ്ങളുടെ ഒരു ലോകം തന്നെയാണ്. മുമ്പ് ഇന്ത്യയ്ക്ക് മുന്നില്‍ നിഷേധിച്ച പലകാര്യങ്ങളും ഇത്തവണത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് നല്‍കുവാന്‍ അമേരിക്ക തയ്യാറായി. അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്, യുദ്ധവിമാന എന്‍ജിന്‍ സാങ്കേതിക വിദ്യ, ശൂന്യാകാശ ഗവേഷണ സഹകരണം എന്നിവയില്‍ എല്ലാം ഇന്ത്യ-യു എസ് സഹകരണം ഉണ്ടാകും. ഇന്ത്യയ്ക്ക് ഒരിക്കല്‍ യു എസ് നിഷേധിച്ച പല സാങ്കേതിക വിദ്യകളും ഇന്ത്യ സ്വയം നിര്‍മിക്കുക തന്നെ ചെയ്തിരുന്നു.
1980 കളില്‍ സൂപ്പര്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ യു എസ് നിഷേധിച്ചപ്പോള്‍ 1991 ല്‍ ഇന്ത്യ സ്വന്തമായി സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിച്ചു. റോക്കറ്റ് സാങ്കേതിക വിദ്യ നിഷേധിച്ചപ്പോല്‍ സ്വയം വികസിപ്പിക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ചുരുക്കം ചില മേഖവലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് സ്വയം വികസിക്കുവാന്‍ സാധിക്കാതിരുന്നത്. ഇവയാണ് ഇപ്പോള്‍ യു എസില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്നത്. യുദ്ധവിമാനത്തിന്റെ എഞ്ചിന്‍ നിര്‍മിക്കുക എന്ന സ്വപ്‌നം ഇതോടെ യാഥാര്‍ഥ്യമാകും.
1980 മുതല്‍ കാവേരി എന്ന പേരില്‍ ഇന്ത്യ യുദ്ധവിമാന എഞ്ചിന്‍ നിര്‍മിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണതോതില്‍ വിജയിപ്പിക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക വിദ്യാ മുന്നേറ്റം തന്നെയാണ് യു എസിനെ ഇത്തരം സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതില്‍ താല്പര്യം വരുവാന്‍ കാരണം.
- ജിഇ എഫ് 414 യുദ്ധവിമാന എഞ്ചിന്‍ നിര്‍മിക്കാന്‍ ജിഇയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സും തമ്മില്‍ ധാരണ.
- ഗ്രീന്‍ ഹൈഡ്രജന്‍ മിഷനും യു എസിലെ ഹൈഡ്രജന്‍ എനര്‍ജി എര്‍ത്‌ഷോട്ടും തമ്മില്‍ സഹകരിക്കും.
- ഇന്ത്യയ്ക്ക് ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാനുള്ള സഹകരണം, പരിശീലനം, സാങ്കേതിക വിദ്യ കൈമാറ്റം.
- പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റങ്ങളില്‍ ഇളവ്.
- 6 ജി സാങ്കേതിക വിദ്യ വികസനത്തില്‍ സഹകരണം.
- പ്രതിരോധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളിലേയും സാറ്റാര്‍ട്ടപ് ക്പനികള്‍ തമ്മില്‍ സഹകരണം.
- 2023 ഇന്ത്യന്‍ റെയില്‍വേയെ സീറോ എമിഷന്‍ സംവിധാനം ആക്കുവാന്‍ സാങ്കേതിക സഹകരണം.
- എം ക്യൂ 9 ബി ഡ്രോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ അനുമതി.
- രാജ്യാന്തര ഊര്‍ജ ഏജന്‍സിയില്‍ ഇന്ത്യയ്ക്ക് അംഗത്വം.
- ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രപ്പില്‍ ഇന്ത്യയ്ക്കും അംഗത്വം നല്‍ഡകാന്‍ യു എസ് പിന്തുണ.