രാജ്യത്ത് ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ അതിവേഗത്തില്‍ വളരുന്നതായി ബെയിന്‍ ആന്റ് കമ്പനി പഠനം. ബെയിന്‍ ഗൂഗിളും ടമാസെകുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍. രാജ്യത്തെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ 2030 ഓടെ ഒരു ലക്ഷം കോടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് വളര്‍ന്ന് വരുന്ന ടിയര്‍ രണ്ട് വിഭാഗത്തിലും ടിയര്‍ മൂന്ന് വിഭാഗത്തിലും പെടുന്ന നഗരങ്ങള്‍ ഡിജിറ്റല്‍ ഉപയോഗം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ ആറ് മടങ്ങിന്റെ കുതിപ്പാണ് ഉണ്ടാകുവാന്‍ പോകുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്ത് ഇടത്തരം അല്ലെങ്കില്‍ പിന്നോക്കം നില്‍ക്കുന്ന നഗരങ്ങള്‍ പോലും ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 17,500 കോടി ഡോളറായിരുന്ന ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ 2030 ആകുമ്പോള്‍ ഒരു ലക്ഷം കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ സംഭാവന 62 ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചത് ശുഭ സൂചനയായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സോഫ്റ്റ് വെയര്‍, ബി ടി സി, ബി ടി ബി, ഇ കൊമേഴ്‌സ്, ഫിന്‍ടെക് എന്നി മേഖലകളില്‍ വന്‍ വളര്‍ച്ച നേടാന്‍ സാധിക്കും. ഇ കോണമി ഓഫ് എ ബില്ല്യണ്‍ കണക്ടഡ് ഇന്ത്യന്‍സ് എന്ന പഠന റിപ്പോര്‍ട്ടാലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.