ഉണരുമ്പോൾ തങ്ങന്നെ മിക്കവാറും ആദ്യം ചെയുക പല്ലു തേയ്ക്കലാവും. പ്രഭാതം ആരംഭിക്കുന്നത് തന്നെ അവിടെ നിന്ന് ആവും. പല്ലു തേയ്ക്കാതെ മറ്റുള്ളവരോട് സംസാരിക്കാൻ പോലും എല്ലാര്ക്കും ബുദ്ധിമുട്ട് ആണ്. കുറഞ്ഞത് 2-3 മിനിറ്റെങ്കിലും പല്ല് തേക്കണമെന്നാണ് ശാസ്ത്രം പറയുന്നത്.
ഒരു ദിവസം ആരംഭിക്കുമ്പോൾ ചെയുന്ന കാര്യം തന്നെ തെറ്റായ രീതിയിൽ ചെയ്തു കൊണ്ട് ആണ് പലരും ദിവസം ആരംഭിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ തെറ്റായ രീതിയിലാണ് പല്ല് തേക്കുന്നതെന്ന് ലണ്ടനിലെ മേരിലെബോൺ സ്മൈൽ ക്ലിനിക്കിന്റെ സ്ഥാപകനായ ഡോ.സാഹിൽ പട്ടേൽ പറയുന്നത്.വായുടെയും പല്ലിന്റെയും ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന പല തെറ്റുകളും ഒരുപാടുപേർ ചെയ്യുന്നത് താൻ പലപ്പോഴും കാണാറുണ്ടെന്ന് ഡോ.സാഹിൽ പട്ടേൽ പറയുന്നു.
നമ്മൾ ചെയുന്ന അത്തരത്തിലുള്ള ഏറ്റവും വലിയ തെറ്റുകളിലൊന്ന്, ബ്രഷിൽ ടൂത്ത് പേസ്റ്റ് പ്രയോഗിക്കുന്നതിന് മുമ്പ് ടൂത്ത് ബ്രഷ് നനക്കുന്നത്. പലർക്കും അതിന് ഒരു ശീലമാണ്.ആദ്യമേ ബ്രഷ് എടുക്കുക. ഒന്ന് നനയ്ക്കുക അതിനു ശേഷം ടൂത്ത് പേസ്റ്റ് എടുക്കുക.ഇതാവും പതിവായി എല്ലാരും ചെയ്യാറുള്ള രീതി.അത് വലിയൊരു തെറ്റ് ആണ്.
ടൂത്ത് പേസ്റ്റിൽ ശരിയായ അളവിൽ ഈർപ്പം അടങ്ങിയിരിക്കുന്നുണ്ട്, കൂടാതെ പല്ലുതേയ്ക്കുന്നതിന് മുൻപ് ബ്രഷും നനച്ചാൽ, അധിക ഈർപ്പം കാരണം വേഗത്തിൽ പത ഉണ്ടാവുന്നു. അക്കാരണത്താൽ ശരിയായ രീതിയിൽ പല്ലുതേയ്ക്കാൻ കഴിയില്ല. പെട്ടന്ന് പാത രൂപം ചെയുമ്പോൾ പലരും ശക്തമായി ബ്രഷ് ചെയ്യും.ഇത് വായുടെ ആരോഗ്യം മോശമാക്കും. ബ്രഷുകൾ പല്ലിൽ വഴുതി വീഴുകയാണെങ്കിൽ അവ നന്നായി പ്രവർത്തിക്കില്ല. അമിതമായി പത ഉണ്ടായാൽ ഈ പ്രതിഭാസം ആവും ഉണ്ടാവുക .
ബ്രഷിൽ എങ്ങനെ വൃത്തി ആക്കും
ഇത്തരമൊരു സാഹചര്യത്തിൽ ബ്രഷ് കഴുകിയില്ലെങ്കിൽഅത് എങ്ങനെ വൃത്തി ആകും. അത് ഉപയോഗിച്ചല്ലേ പല്ലു തേയ്‌ക്കേണ്ടത്. കഴുകാതെ എങ്ങനെ വായിലേക്കു വെക്കും ഇങ്ങനെ ഉള്ള സംശയങ്ങൾ പലർക്കും ഉണ്ടാവാം. ടൂത്ത് ബ്രഷ് പൊടിയിൽ നിന്ന് സംരക്ഷിക്കാൻ ഒരു ക്യാപ് ഉപഗോഗിക്കുക. ബ്രഷ് ചെയ്ത ശേഷം ആ ക്യാപ് ടൂത്ത് ബ്രഷിൽ ഇടുക, അങ്ങനെ അതിൽ അഴുക്കും പൊടിയും പിടിക്കില്ല.