90 കളില്‍ ദൂര്‍ദര്‍ശനില്‍ ശക്തിമാന് സീരിയല്‍ ഞായറാഴ്ചകളില്‍ വരുന്നതും കാത്ത് ഇരുന്ന ഒരു ബാല്യം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരു കാലത്തെ കുട്ടികളുടെ ആവേശമായിരുന്ന ശക്തിമാന് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത് വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സീരിയലില്‍ ശക്തമാനായി എത്തിയ മുകേഷ് ഖന്നയുടെ കഥാപാത്രത്തെ ഇന്നും മറക്കുവാന്‍ സാധിക്കില്ല. സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
അതേസമയം ആരാധകര്‍ കാത്തിരിക്കുന്നത് ചിത്രത്തില്‍ ആര് ശക്തിമാനായി എത്തും എന്നതാണ്. എന്നാല്‍ സംവിധായകന്, അഭിനേതാക്കള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും സോണി പുറത്ത് വിട്ടിട്ടില്ല. വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ശക്തിമാന് ബിഗ് സ്ക്രീനില്‍ കാണുവാന്‍ പലര്‍ക്കും. അവരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 200 മുതല്‍ 300 കോടി രുപവരെ ചിലവാക്കി വന്‍ ബജറ്റിലാണ് ചിത്രം തയ്യാറെടുക്കുന്നതെന്നാണ് വിവരം.
കോവിഡ് മൂലമാണ് ചിത്രം വൈകിയതെന്നാണ് മുകേഷ് ഉന്ന പറയുന്നത്. ചിത്രത്തിലെ നായകനാരാണെന്നും ആരാണ് സംവിധാനം ചെയ്യുകയെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ശക്തമാന് എന്നും അദ്ദേഹം പറഞ്ഞു. ദൂരദര്‍ശനില്‍ 1997 സെപ്റ്റംബര്‍ 13നാണ് ശക്തിമാന് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. 450 എപ്പിസോഡുകളായി സംപ്രേക്ഷണം നടത്തിയ ശക്തമാന് വന്‍ വിജയമനായിരുന്നു.