വന്ദേഭാരതിന് എക്‌സ്പ്രസിന് പിന്നാലെ വന്ദേഭാരത് മെട്രോയും കേരളത്തിലേക്ക് എത്തുന്നു. കേരളത്തില്‍ വന്ദേഭാരത് സര്‍വീസ് വിജയകരമായതോടെയാണ് വന്ദേഭാരത് മെട്രോയും കേരളത്തിലേക്ക് എത്തിക്കുവാന്‍ റെയില്‍വേ തീരുമാനിച്ചത്. കേരളത്തില്‍ സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത് മെട്രോയുടെ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ചര്‍ച്ചകള്‍ ആരംഭിച്ചതായിട്ടാണ് വിവരം.
ഉടന്‍തന്നെ റൂട്ടുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കും. ഓരോ സോണിനോടും അഞ്ച് വീതം വന്ദേമെട്രോ ട്രെയിനുകള്‍ ശുപാര്‍ശ ചെയ്യുവനാണ് റെയില്‍വേ മന്ത്രാലയും അറിയിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും ബോര്‍ഡ് തീരുമാനം എടുക്കുക. അതേസമയം അടുത്ത ജനുവരിക്ക് ശേഷം തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള വന്ദേമെട്രോ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.
100 കിലോമീറ്റര്‍ ദൂരമാണ് വന്ദേഭാരത് മെട്രോയ്ക്കായി പറയുന്നതെങ്കിലും അതില്‍ ഇളവ് നല്‍കിയേക്കുമെന്നാണ് വിവരം. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാണ് വന്ദേഭാരതിന് ഉണ്ടാകുക. വന്ദേമെട്രോയിലും വന്ദേഭാരതിന് സമാനമായ സൗകര്യങ്ങള്‍ തന്നെയാണ് ഉണ്ടാകുക. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ വന്ദേമെട്രോയ്ക്ക് സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന റെയില്‍വേ നവീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ വന്ദേമെട്രെയ്ക്ക് ഈ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.