ഭൂമിയില്‍ നടക്കുന്ന പലകാര്യങ്ങളും ലൈവായി കാണുവാന്‍ നമുക്ക് സാധിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുക. എന്നാല്‍ ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളില്‍ ഇത് സാധ്യമാകുമോ. എന്നാല്‍ മനുഷ്യന് ഇതും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ചൊവ്വ ദൗത്യമായ മാര്‍സ് എക്‌സ്പ്രസ്.
ചൊവ്വയെ വലംവെയ്ക്കുന്നതിനിടെ പകര്‍ത്തിയ ലൈവ് ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചുകൊണ്ടാണ് മാര്‍സ് എക്‌സ്പ്രസ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഭൂമിയിലെ ഗ്രൗണ്ട് സ്‌റ്റേഷനില്‍ ഒരു മിനിറ്റിന് ശേഷമാണ് ദൃശ്യങ്ങള്‍ എത്തിയത്. അതേസമയം സ്‌പെയിനിലെ ഡീപ് സ്‌പേസ് റിലേ ആന്റിനയില്‍ മഴ കാരണം പ്രക്ഷേപണം തടസ്സപ്പെടുകയും ചെയ്തു. ചൊവ്വയുടെ മൂന്നില്‍ ഒന്ന് ഭാഗങ്ങളുടെ ദൃശ്യമാണ് ആദ്യം പുറത്ത് വന്നത്.
മാര്‍സ് എക്‌സ്പ്രസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചൊവ്വയുടെ ചുറ്റും പര്യവേഷണം നടത്തുന്ന കൃത്രിമോപഗ്രഹമാണ്. 2003 അയച്ച ഈ പേടകം ചൊവ്വയുടെ കാലാവസ്ഥ, ഭൂമിശാസ്ത്രം, അന്തരീക്ഷം എന്നിവയെക്കുറിച്ചാണ് പഠിക്കുന്നത്. ഗ്രഹത്തിലെ ജീവന്റെ സാധ്യതകളും പഠിക്കുന്ന പേടകത്തിന്. ഗ്രഹത്തില്‍ ജലാംശം മഞ്ഞ് രൂപത്തില്‍ കണ്ടെത്തുന്നതിനും സാധിച്ചു. 202 വരെ പേടകം പര്യവേഷണം തുടരും.