ഉറുമ്പ് സൈന്യം നാട് മുടിപ്പിച്ച കഥ കേള്‍ക്കണമെങ്കില്‍ തമിഴ്‌നാട് ഡിണ്ടിഗല്ലിലെ വേലായുധംപട്ടി ഗ്രാമത്തില്‍ നിന്നും ക്രാന്തമലയിലേക്ക് ഒരു യാത്ര പോകണം. വേലായുധംപട്ടിയില്‍ നിന്നും ക്രാന്തമലയിലേക്ക് ചെറിയ മണ്‍പാതയിലൂടെയുള്ള യാത്ര വളരെ മനോഹരമാണ്. എന്നാല്‍ ക്രാന്തല്ലൂരില്‍ എത്തിയാല്‍ അവിടെ കേള്‍ക്കുന്നതും കാണുന്നതും നമ്മളെ അത്ഭുതപ്പെടുത്തു, കാരണം ഇത് ഉറുമ്പ് സൈന്യം മുടിപ്പിച്ച നാടാണ്. സംഭവങ്ങളുടെ തുടക്കം ഗ്രാമ വാസികള്‍ വിവരിക്കുന്നത് ഇങ്ങനെ.
അന്ന് ഒരു മഴക്കാലമായിരുന്നു. വര്‍ഷങ്ങള്‍ ഒരു പാട് പിന്നോട്ട് പോകേണ്ട, 2019ലെ ഒരു മഴക്കാലം. ഗ്രാമത്തിലെ കര്‍ഷകനായ സെല്‍വത്തിന്റെ ഇളയമകള്‍ വലിയ സന്തോഷത്തിലാണ്, കാരണം അവള്‍ ഓമനിച്ച് വളര്‍ത്തിയ ആട് പ്രസവിക്കുവാന്‍ പോകുന്നു. എന്നാല്‍ കുറച്ച് സമയം ആടിന് അടുത്തു നിന്നും മാറി നിന്ന അവള്‍ തിരികെ വന്ന് നോക്കിയപ്പോള്‍ ആട്ടിന്‍കുഞ്ഞ് നിലത്ത് ചത്ത് കിടക്കുന്നു. ഉറുമ്പ് മൂടിന നിലയിലായിരുന്നു ആട്ടിന്‍ കുട്ടിയുടെ ശരീരം. ആ ഗ്രാമത്തെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുവാന്‍ തയ്യാറെടുക്കുന്ന ഒരു ഉറുമ്പ് സൈന്യത്തിന്റെ പടയോരുക്കമാണ് അവിടെ നടന്നത്.
വന്യ മൃഗങ്ങള്‍ തേരോട്ടം നടത്തുന്ന മലയോര പ്രദേശങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ നിസ്സാരനായി കരുതുന്ന ഉറുമ്പ് മനുഷ്യ ജീവിതം നശിപ്പിക്കുന്ന ഒരു വാര്‍ത്തയും നമ്മള്‍ ഇതുവരെ കേട്ടിരിക്കല്ല. ക്രാന്തമല വലിയ തോതില്‍ കാര്‍ഷിക ഉല്‍പാദനം നടന്നിരുന്ന ഒരു പ്രദേശമായിരുന്നു. മാവും പുളിയും തെങ്ങും എല്ലാം വളരുന്ന മാവിന്‍ തോട്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഇപ്പോള്‍ അവയെല്ലാം നാശത്തിന്റെ വക്കിലാണ്. ഗ്രാമത്തിലെ ഓരോവിട്ടിലും ഉറിമ്പിന്റെ ആക്രമണം നേരിട്ട ഒരാളെങ്കിലും കാണാന്‍ സാധിക്കും.
ഗ്രാമവാസികളുടെ കാലുകളില്‍ ഉറുമ്പുകള്‍ അടിച്ചുണ്ടാക്കിയ വ്രണങ്ങളുടെ പാട് കാണാന്‍ സാധിക്കും. ഗ്രാമത്തിലെ ഒന്നിനെ പോലും ഉറുമ്പുകള്‍ വെറുതെ വിടുന്നില്ല. പച്ചക്കറി കൃഷി നടത്താന്‍ സാധിക്കില്ല, വളര്‍ത്തു മൃഗങ്ങളെ ഉറുമ്പുകള്‍ ആക്രമിക്കുന്നത് പതിവാണ്. വേലായുധംപട്ടിയിലെ 50 ഓളം വീടുകളിലും പുളിയുറുമ്പുകളെ പേടിച്ചാണ് കഴിയുന്നത്. ഇവിടെ പ്രകൃതിയെയും ഉറുമ്പുകള്‍ നശിപ്പിക്കുന്നുണ്ട്. പ്രദേശത്തെ സ്വാഭാവിക പരാഗണം പോലും ഇറുമ്പുകളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നു.
മുമ്പ് ഈ പ്രദേശത്ത് പാമ്പും മുയലുകളും കാട്ടുപന്നികളും എല്ലാം നിറഞ്ഞിരുന്ന ഒരു ചെറുവനമായിരുന്നു. എന്നാല്‍ ഇറുമ്പുകളുടെ ആക്രമണത്തില്‍ ഇതെല്ലാം തകര്‍ന്നു. മരത്തില്‍ ജീവിക്കുന്ന പക്ഷികള്‍ക്ക് പോലും രക്ഷയില്ല. പക്ഷികളുടെ മുട്ടയും കുഞ്ഞുങ്ങളും എല്ലാം ഉറിമ്പിന് ഭക്ഷണമാകാന്‍ നിമിഷങ്ങള്‍ മതി. ചെറിയ ഒരു ആവാസ വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുവാന്‍ ഈ കുഞ്ഞന്‍ ഉറുമ്പുകള്‍ക്ക് കഴിഞ്ഞു. ഏതാനം വര്‍ഷം മാത്രമെ ആയിട്ടുള്ള ഗ്രാമത്തില്‍ ഇത്തരം ഒരു പ്രശ്‌നം തല പെക്കിയിട്ട. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പഠനം നടത്തി മടങ്ങിയെങ്കിലും. എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തുവാന്‍ അവര്‍ക്കും സാധിച്ചില്ല.
ലിറ്റില്‍ ക്രോസ് ആന്റ്‌സ് എന്ന് വിളിക്കുന്ന ഉറുമ്പുകളാണ് ഗ്രാമത്തില്‍ ഉള്ളത്. ഇത്തരം ഉറുമ്പുകള്‍ എഷ്യയിലേയും ഓസ്‌ട്രേലിയയിലേയും ഉഷ്ണമേഖലയിലാണ് സാധാരയായി കാണുന്നത്. നാല് മില്ലിമീറ്റര്‍ മാത്രമാണ് ഈ ഭീകര ജീവികളുടെ വലിപ്പം. സ്വര്‍ണ നിറത്തില്‍ കാണുന്ന ഈ ഉറുമ്പുകള്‍ മഴക്കാലങ്ങളില്‍ ആക്രമണം ശക്തമാക്കുമ്പോള്‍ വേലലില്‍ തണുപ്പ് തേടി ഭൂമിക്ക് അടിയിലേക്ക് പോകുന്നു. ഇത്തരം ഉറുമ്പുകള്‍ വളരെ വേഗത്തില്‍ പെറ്റു പെരുകി സൂപ്പര്‍ കോളനികള്‍ നിര്‍മ്മിക്കുന്നു.