ഗൗതം അദാനിക്കെതിരെ അമേരിക്കന്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രാജ്യത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വരെ കളമൊരുക്കിയത് നമ്മള്‍ കുറച്ച് കാലം മുമ്പ് കണ്ടതാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്ന അദാനി കൂപ്പ് കുത്തുകയായിരുന്നു. 6500 കോടി ഡോളറിന്റെ നഷ്ടമാണ് അദാനിക്ക് സംഭവിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും ഇടപെട്ടു. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ നാല് മാസത്തിനപ്പുറം അദാനി എവിടെ നില്‍ക്കുന്നു എന്നതാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് നല്‍കിയ മറുപടികളൊന്നും വ്യക്തതയില്ലായിരുന്നു. വിവാദത്തിവല്‍ സെബിയാണ് തീരുമാനം എടുക്കേണ്ടതെന്ന് ധനമന്ത്രി നിര്‍മലാസീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് സുപ്രീംകോടതിയും സെബിയും വിഷയത്തില്‍ ഇടപെട്ടു. അതേസമയം അദാനിക്കാശ്യസമായി മൗറീഷ്യസ് ധനകാര്യമന്ത്രിയുടെ പ്രസ്താവന എത്തി. മൗറീഷ്യസ് ധനകാര്യമന്ത്രി മഹേന്‍ കുമാര്‍ സീറത്തന്‍ പാര്‍ലമെന്റില്‍ ഷെല്‍ കമ്പനി വിവാദം വ്യാജമാണെന്ന് വ്യക്തമാക്കുകയായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ വാദത്തില്‍ പറയുന്ന 38 ഷെല്‍ കമ്പനികള്‍ അദാനിക്ക് മൗറീഷ്യസില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഒഇസിഡി നിയമം അനുസരിച്ചാണ് കമ്പനികള്‍ രാജ്യത്ത് രജിസ്ട്രര്‍ ചെയ്യുന്നതെന്നും കമ്പനി തുടങ്ങുന്നതിന് പ്രധാന അക്കൗണ്ട് രാജ്യത്ത് തന്നെയാകണം. മൗറീഷ്യസ് സര്‍ക്കാരിന് ഇതില്‍ പൂര്‍ണ നിയന്ത്രണമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പ്രധാന ഡയറക്ടര്‍ മൗറീഷ്യസില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം സുപ്രീംകോടതിയിലും വാദംശക്തിപ്പെട്ടു. ആരോപണം അന്വേഷിക്കാന്‍ സെബിയോട് കോടതി നിര്‍ദേശിച്ചു. രണ്ട് മാസത്തെ സമയമാണ് സെബിക്ക് കോടതി നല്‍കിയത്. എന്നാല്‍ വിശമായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണമെന്നായിരുന്നു സെബിയുടെ വാദം. എന്നാല്‍ മൂന്ന് മാസത്തിനകം വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം അദാനി വിവാദം ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ വലിയതോതില്‍ പിടിച്ച് കുലുക്കി. ലോകത്തിലെ മികച്ച അഞ്ച് വിപണികളില്‍ നിന്നും ഇന്ത്യ പുറത്തായി. എന്നാല്‍ കഴിഞ്ഞ ആഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ അഞ്ചാം സ്ഥാനം തിരികെ പിടിച്ചു. മേയ് 26ന് രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ മൂല്യം 3.3 ലക്ഷം കോടി ഡോളറായിരുന്നു. ഇതില്‍ അദാനി സ്‌റ്റോക്കുകളുടെ വിഹിതം 1500 കോടി ഡോളറും വിദേശ നിക്ഷേപം 450 കോടി ഡോളറുമാണ്.
അതായത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുന്നതിനും മുന്‍പിലെ നിലയിലേക്ക് അദാനി എത്തിയെന്ന് വ്യക്തം. അദാനി ഗ്രൂപ്പുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇത് നല്ലകാലമാണ്. ഇരട്ടിയിലേറെ ഉയര്‍ന്ന സ്റ്റോക്കുകള്‍ നിക്ഷേപകര്ഡക്ക് മിച്ച റിട്ടേണ്‍ നല്‍കും. അദാനി ഗ്രൂപ്പ് വീണ്ടും ഫണ്ട് ശേഖരണത്തിനായി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.