ഇന്റർനെറ്റും സോഷ്യൽ മീഡിയയും ആണ് ഇന്ന് ഒട്ടുമിക്കവരുടെയും ജീവിതത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗം ആയി ഓരോ പുതിയ ട്രെൻഡുകളും ദിവസവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറും ഉണ്ട്. പതിയെ ആ ട്രെൻഡുകൾ ജീവിതത്തിന്റെ ഭാഗം ആയി മാറുകയും ചെയ്യാറുണ്ട് .
ഇപ്പോഴത്തെ പുതിയ ഒരു ട്രെൻഡ് ആണ് ‘ബെഡ് റോട്ടിംഗ്’.പുതിയ ട്രെൻഡിനെ കുറിച്ചുള്ള ചർച്ചയിലാണ് ഇപ്പോൾ ഓൺലൈൻ ലോകം. പല രീതിയിൽ ഈ ട്രെൻഡ് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കിടക്കയുമായി ബന്ധപ്പെട്ട ട്രെൻഡാണിത്. ഒരു ദിവസം മുഴുവൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കാതിരിക്കുക എന്നാണ് പലരും ഇതിനെ മനസ്സിലാക്കിയിരിക്കുന്നത്.
ചുറ്റും നടക്കുന്ന ഒന്നും ശ്രദ്ധിക്കാതെ മുഴുവൻ സമയവും കിടക്കയിൽ തന്നെ കിടന്നു കൊണ്ട് ഈ ട്രെൻഡ് ചെയുന്ന ആൾക്കാരും ഉണ്ട്. ഇപ്രകാരം ചെയുന്നത് അത് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ആണ് .എന്താണ് ഈ ട്രെൻഡുകൾ ,ശരിക്കും ഇത് വഴി നമ്മുക്ക് എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാവുന്നത് എന്ന് മനസിലാക്കി ചെയ്യുന്നില്ലെങ്കിൽ ഈ ട്രെൻഡുകൾ കൊണ്ട് ഉപകാരത്തിനെക്കൾ പ്രശ്നങ്ങൾ ആവും ഉണ്ടാക്കുന്നത്.
തിരക്കുകളിൽ നിന്ന് എല്ലാം ഒഴിഞ്ഞു വീട്ടിൽ അലസമായി ഇരിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണു. പക്ഷെ രാവിലെ ഉറക്കമുണർന്നു മണിക്കൂറുകളോളം കിടക്കയിൽ തന്നെ സമയം ചിലവഴിക്കുന്നത് ആരോഗ്യ പ്രശനങ്ങൾക്കും കാരണമാവും. എല്ലാ ദിവസവും ഉള്ള ജോലിയിൽ നിന്ന് മാനസിക വിശ്രമത്തിന് ഒരു ദിവസം അതാണ് ‘ബെഡ് റോട്ടിംഗ്’ കൊണ്ട് അർത്ഥമാക്കുന്നത്
അമിതമായ ഉറക്കവും അല്ലെങ്കിൽ ഉറക്കമുണർന്ന ശേഷം മണിക്കൂറുകൾ കിടക്കയിൽ ചെലവഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അമിത വണ്ണം ഉണ്ടാവുന്നതിനും ഈ ശീലം കാരണമാകുന്നു.