ഒരു സമയത് സിനിമകളിൽ നിറഞ്ഞു നിൽക്കുകയും പിന്നീട് അപ്രത്യക്ഷരാവുകയും ചെയുന്ന താരങ്ങൾ ധാരാളം ആണ്. സിനിമാലോകത് ഈ സാഹചര്യം കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച ഇവർ എവിടെ പോയെന്ന് ആരാധകർക്ക് ആകാംക്ഷയുമുണ്ടാവും. പൃഥ്വിരാജ് നായകനായ വെള്ളിനക്ഷത്രം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി, മേക്കപ്പ്മാൻ ,താന്തോന്നി സിനിമകളിൽ തിളങ്ങിയ ഷീല കൗർ, അമൃതം എന്ന മലയാള സിനിമയിൽ അഭിനയിച്ച നടൻ അരുൺ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്.
ഇക്കൂട്ടത്തിലൊരാളാണ്എങ്ങനെ അപ്രത്യക്ഷരായ നടിമാരിൽ ഒരാൾ ആണ് കാതൽ സന്ധ്യയും . ആലീസ് ഇൻ വണ്ടർലാന്റ് എന്ന സിനിമയിലൂടെയാണ് കാതൽ സന്ധ്യ ശ്രദ്ധ നേടുന്നത്. നടൻ ജയറാം നായകനായ സിനിമയിൽ ടൈറ്റിൽ റോളിലാണ് സന്ധ്യ എത്തിയത്.കാതൽ എന്ന സിനിമയിലൂടെയാണ് സന്ധ്യ അഭിനയ രംഗത്തേക്ക് വരുന്നത്. 2004 ൽ പുറത്തിറങ്ങിയ കാതൽ സിനിമ വൻ ഹിറ്റായി.അങ്ങനെ ആണ് കാതൽ സന്ധ്യ എന്ന പേരിൽ നടികു ലഭിച്ചത്.
സന്ധ്യയുടെ ഡിഷ്യും എന്ന സിനിമയിലെ ‘ഡേലാമോ’ എന്ന ഗാനം ഇന്നും ജനപ്രിയമാണ്. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് കടന്നു വന്ന സന്ധ്യക്ക് നല്ല അവസരങ്ങൾ ലഭിച്ചു. എന്നാൽ കരിയറിൽ ചില പരാജയങ്ങൾ സന്ധ്യക്കുണ്ടായി. സിനിമകൾ തെരഞ്ഞെടുത്തതിൽ ചില പാളിച്ചകളും സംഭവിച്ചു. 2016 ലാണ് അവസാനമായി സന്ധ്യയെ മലയാള സിനിമകളിൽ കണ്ടത്. വേട്ട, അവരുടെ വീട് എന്നീ സിനിമകളിൽ കാതൽ സന്ധ്യ അഭിനയിച്ചു.
2015 യിൽ ചെന്നെെയിലെ ഐടി പ്രൊഫഷണലായ അർജുനെയാണ് സന്ധ്യ വിവാഹം ചെയ്തത്. പിന്നീട് കരിയറിൽ സന്ധ്യ സജീവമായിരുന്നില്ല. ഏറെനാളുകൾക്ക് ശേഷം 2020 ൽ കൺമണി എന്ന തമിഴ് സീരിയലിൽ അഭിനയിച്ചു. ഇടയ്ക്ക് ചില റിയാലിറ്റി ഷോകളിൽ ജഡ്ജായും സന്ധ്യയെത്തി. സിനിമാ തിരക്കുകളിൽ നിന്നെല്ലാം മാറി തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ സന്ധ്യ. സന്ധ്യയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ നടി പങ്കുവെച്ചിട്ടുണ്ട് .
സിനിമകളിലേക്ക് എപ്പോൾ തിരിച്ചുവരുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ സന്ധ്യയുടെ ആരാധകർ ചോദിക്കുന്നുണ്ട്. ഗോസിപ്പുകളോ വിവാദങ്ങളോ ഒന്നും വർഷങ്ങൾ നീണ്ട സിനിമാ കരിയറിൽ സന്ധ്യയുടെ പേരിൽ വന്നില്ലെന്നതും ശ്രദ്ധേയമാണ്. കരിയർ വിട്ട ശേഷം സന്ധ്യ പൂർണമായും അപ്രത്യക്ഷയായിരുന്നു. അഭിമുഖങ്ങളിൽ പോലും സന്ധ്യയെ കണ്ടിട്ടില്ല. രേവതി എന്നതാന് യഥാർത്ഥ പേര് .ആ പേരിലാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും