സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ നടിയാണ് ഇനിയ. മലയാളത്തിലും തമിഴിലുമായി ഇനിയ ഇതിനോടകം 25 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാ സോഷ്യല്‍ മീഡിയയില്‍ പങ്കെവെയ്ക്കുന്ന താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
ഇനിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുവാനും നടി തയ്യാറാണ്. അതേസമയം ഇനിയയുടെ അഭിമുഖത്തിലെ ചിലകാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഗ്ലാമറസ് വേഷങ്ങള്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചാണ് നടി പറഞ്ഞത്. മുമ്പ് തനിക്ക് ഇന്റിമസി രംഗങ്ങള്‍ അഭിനയിക്കുവാന്‍ വലിയ പിടുത്തമില്ലായിരുന്നു. എന്നാല്‍ സംവിധായകന് പറഞ്ഞ അനുസരിച്ച് എല്ലാം ചെയ്തപ്പോഴാണ് ആത്മവിശ്വാസം ഉണ്ടായതെന്നും ഇനിയ പറയുന്നു.
ആ രംഗം പൂര്‍ത്തിയാക്കിയതിന് ശേഷം എല്ലാവരും കയ്യടിച്ചു. ഗ്ലാമറസ് ആകുന്നത് കോണ്‍ഫിഡന്‍സിന് അനുസരിച്ചാണ്. അത് നമ്മള് എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്ന കാര്യത്തെ അനുസരിച്ചിരിക്കുമെന്നും ഇനിയ പറയുന്നു. ഇത്തരം രംഗങ്ങളില്‍ ഏത് ലവല്‍വരെ പോണം എന്നതും നമ്മുടെ തീരുമാനമാണെന്നും ഇനിയ തുറന്ന് പറയുന്നു. ഒന്നിനും ആരും നിര്ബന്ധിക്കില്ല. നമുക്ക് കഴിയുന്നത് ചെയ്യാന്‍ സാധിക്കും.