മോഡലിങ് രംഗത്തിലൂടെ എത്തിയ നടിയും ഡോക്ടറുമാണ് ഷിനു ശ്യാമളന്. നിരവധി സിനിമകളില്‍ ഷിനു ശ്യാമളന് മികച്ച വേഷങ്ങള്‍ ചെയ്യുവാനും സാധിച്ചു. ഇപ്പോഴിത ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചും സിനിമയില്‍ അവസരം ലഭിച്ചതിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഷിനു.
കുട്ടിക്കാലത്ത് തനിക്ക് ശാരീരിക അത്രിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഷിനു പറയുന്നു. തനിക്ക് അറിയാവുന്ന ഒരു വ്യക്തി തന്നെ മോശമായി സ്പര്‍ശിച്ചു. എന്നാല്‍ അത് തിരിച്ചറിയുവാനുള്ള പ്രായം പോലും തനിക്ക് ഇല്ലായിരുന്നുവെന്നും ഷിനു പറയുന്നു. ഇത്തരം കാര്യങ്ങള്‍ പിന്നീട് എന്താണെന്ന് മനസ്സിലാക്കിയത് സ്കൂളില്‍ അധ്യാപകന് പറയുമ്പോഴായിരുന്നുവെന്നും ഷിനു പറയുന്നു.
ഈ സംഭവങ്ങള്‍ എല്ലാം തന്റെ മനസ്സില്‍ നിന്നും പോകുവാന്‍ വര്‍ഷങ്ങള്‍ എടുത്തു. പലരും ചോദിച്ചിട്ടുണ്ട് എം ബി ബി എസ് കഴിഞ്ഞ് എന്തിനാണ് സിനിമ ചെയ്യുവാന്‍ പോകുന്നതെന്ന്. പലരും തന്നോട് പല ആശങ്കകളും പറഞ്ഞിട്ടുണ്ടെന്നും ഷിനു ഓര്‍മിക്കുന്നു. സിനിമയില്‍ ഒരു അവസരം ലഭിക്കുവാന്‍ ബുദ്ധിമുട്ടിയിരുന്നു. തനിക്ക് ഒരുപാട് സമയം എടുത്തു തന്റെ പാഷനിലേക്ക് എത്താനെന്നും ഷിനു ശ്യാമളന് പറയുന്നു.
പലപ്പോഴും സങ്കടം തോന്നിയിരുന്നു. നല്ലോരു ജോലി ഉണ്ടെല്ലോ എന്തിനാണ് സിനിമയിലേക്ക് പോകുന്നതെന്ന് ബന്ധുക്കള്‍ വരെ കുറ്റപ്പെടുത്തി. ബന്ധുക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നുവെന്നും ഷിനു ശ്യാമളന് പറയുന്നു.