ലോകത്ത് ഏറ്റവും ശക്തി കുറഞ്ഞ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാന്റെതാണെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. പട്ടികയില്‍ ഏറ്റവും ഒടുവിലെ സ്ഥാനം നേടിയ അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 27 രാജ്യങ്ങളില്‍ മാത്രമാണ് വിസയിസല്ലാതെ യാത്ര ചെയ്യുവാന്‍ സാധിക്കു. അതേസമയം റിപ്പോര്‍ട്ടില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉണ്ട്.
99-ാം സ്ഥാനത്ത് യെമനും, 100-ാം സ്ഥാനത്ത് പാകിസ്താനും 101-ാം സ്ഥാനത്ത് സിറിയയും, 102-ാം സ്ഥാനത്ത് ഇറാഖുമാണ് ഉള്ളത്. ലോകത്ത് ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് ശക്തിയില്‍ പിന്നില്‍ എന്നതാണ് സത്യം. ഈ രാജ്യങ്ങളില്‍ എല്ലാം തന്നെ മുസ്ലീം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തവുമാണ്. സാമ്പത്തികമായി വളരെ വലിയ തകര്‍ച്ചയിലാണ് ഇത്തരം രാജ്യങ്ങള്‍.
അതേസമയം ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് എന്ന അംഗീകാരം സിംഗപ്പൂരിന് ലഭിച്ചു. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പൂരിന്റെ നേട്ടം. 192 രാജ്യങ്ങളിലാണ് വിസ ഇല്ലാതെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കുവാന്‍ സാധിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായി മുന്നില്‍ നിന്നിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം ഇന്ത്യ റിപ്പോര്‍ട്ടില്‍ നില മെച്ചപ്പെടുത്തി. അഞ്ച് സ്ഥാനം മുന്നോട്ട് വന്ന ഇന്ത്യ പട്ടികയില്‍ 80-ാം സ്ഥാനത്താണ്. ടോഗോ, സെനഗല്‍ എന്നി രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ 80 സ്ഥാനത്ത്.