മെറ്റ ത്രെഡ്‌സ് പുറത്തിറക്കിയതോടെ ഇലോണ്‍ മസ്‌കിന്റെ കിളി പറക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മെറ്റ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗും ട്വറ്റര്‍ ഉടമ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഏറ്റുമുട്ടലാണ് ലോകം കാണുന്നത്. വ്യക്തമായ പ്ലാനോടെ അവസരം മുതലെടുത്താണ് ത്രെഡ്‌സ് എത്തിയിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് കൊണ്ടുവന്നത്. എന്നാല്‍ ഇതൊന്നും ഭൂരിഭാഗം വരുന്ന ഉപയോക്താക്കള്‍ക്കും പിടിച്ചിട്ടില്ല. ഇതാണ് ത്രെഡ്‌സിന്റെ അവസരവും.
ട്വിറ്റര്‍ ആദ്യം എത്തിയപ്പോള്‍ വാട്‌സ് ഹാപനിങ് എന്നായിരുന്നു ടാഗ്ലൈന്‍. എന്നാല്‍ ഇതിന് മറുപടിയായ ഫെയ്‌സ്ബുക്ക് പറഞ്ഞത് വാട്‌സ് ഓണ്‍ യുവര്‍ മൈന്‍ഡ് എന്നതായിരുന്നു. ഇതില്‍ നിന്നും വ്യക്തമാണ് രണ്ട് കമ്പനികളുടെയും ലക്ഷം. ഫെയ്‌സ്ബുക്ക് കൂടുതലും വ്യക്തി അധിഷ്ഠിതമായ സ്റ്റാറ്റസ്, ഫോട്ടോകള്‍, വിഡിയോകള്‍ എന്നവയ്ക്കുള്ള ഇടമായി മാറുമ്പോള്‍ ഫെയ്‌സ്ബുക്ക് തത്സമയ ലോകത്തു നടക്കുന്ന കാര്യങ്ങളറിയാനും അഭിപ്രായം പറയുവാനുമുള്ള ഇടമായി മാറി.
പല ടെക് വിദഗ്ദരും പറയുന്നത് ട്വിറ്ററിന്റെ ക്ലോണാണെന്നാണ് ത്രെഡ്‌സ് എന്നാണ്. എന്നാല്‍ വിഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമിന്റെ ടെക്സ്റ്റ് വേര്‍ഷനാണ് ത്രെഡ്‌സ് എന്നാണ് വിശേഷണം. എന്നാല്‍ ത്രെഡ്‌സ് ഒരു കംപാനിയന്‍ ആപ്പാണ് എന്നതാണ് സത്യം. അതുകൊണ്ട് അതിന്റെ നേട്ടവും പരിമിതമായിരിക്കും. ത്രെഡ്‌സ് നിലവില്‍ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ട്വിറ്ററിനെ മറികടക്കുവാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 250 കോടി സജീവ യൂസര്‍മാരാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇതില്‍ 100 കോടി യൂസര്‍മാരെങ്കിലും ത്രെഡ്‌സില്‍ എത്തുമെന്നാണ് മസ്‌ക് പ്രതീക്ഷിക്കുന്നത്. ത്രെഡ്‌സില്‍ 500 വാചകങ്ങളില്‍ ആശയം പങ്കുവയ്ക്കുവാന്‍ സാധിക്കും. ഒപ്പും ഫോട്ടോയും അഞ്ച് മിനിറ്റ്വരെയുള്ള വീഡിയോയും പങ്കുവയ്ക്കാന്‍ സാധിക്കും. മെറ്റ മറ്റ് ആപ്പുകളുടെ നല്ല കാര്യങ്ങള്‍ കോപ്പി അടിക്കുന്നതില്‍ മിടുക്കരാണെങ്കിലും സ്‌നതന്ത്ര ആപ്പുകള്‍ പരീക്ഷിച്ച് വിജയിപ്പിക്കുവാന്‍ ആത്മവിശ്വാസമില്ലായ്മയാണ്.
അതേസമയം ത്രെഡ്‌സിനെതിരെ ആരോപണങ്ങളും ശക്തമാണ്. നിലവില്‍ പരസ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായിട്ടാണ് ആരോപണം. ആരോഗ്യം, ധനകാര്യം, ഷോപ്പിങ്, ബ്രൗസിങ് എന്നിങ്ങനെ 14 തരം വിവരങ്ങള്‍ ശേഖരിക്കുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്യത്തിനായി പിന്നീട് ഉപയോഗിച്ചേക്കാം.