കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ അന്വേഷിച്ച് ഒഡീഷയിലേക്ക് പോകുമ്പോള്‍ ആ എട്ട് പോലീസുകാര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല തേടിപ്പോകുന്നത് കൊടും ക്രിമിനലിനെയാണെന്ന്. കേരളത്തില്‍ നിന്നും 1800 കിലോമീറ്റര്‍ സഞ്ചരിച്ച് ഒഡീഷയില്‍ എത്തുമ്പോള്‍ അസാധാരണമായ ധൈര്യം മാത്രമായിരുന്നു അവര്‍ക്ക് കൂട്ട്. എന്നാല്‍ തങ്ങള്‍ തേടിയെത്തിയ കുറ്റവാളിയെക്കുറിച്ച് ഒഡീഷയിലെ ലോക്കല്‍ പോലീസില്‍ നിന്നും കേട്ടത് ഭയപ്പെടുത്തുന്ന കഥകള്‍ മാത്രമായിരുന്നു. പിന്നീട് കേരള പോലീസിന് ഒരു കാര്യവും കൂടി മനസ്സിലായി തേടി വന്നത് ആണല്ല എന്തിനും പോന്ന പെണ്ണാണെന്ന്.
ഒഡിഷയില്‍ ഗഞ്ചാറാണി എന്ന് അറിയപ്പെടുന്ന ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകളും ഉണ്ട്. മുമ്പ് ഇവര്‍ പോലീസ് പിടിയിലായപ്പോള്‍ കൂട്ടാളികള്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഗഞ്ചാറാണി എന്ന് വിളിക്കുന്ന ഇവരുടെ യഥാര്‍ഥ പേര് നമിത എന്നാണ്. മലയാളിയാണ് ഇവരുടെ ഭര്‍ത്താവ് എന്നു പോലീസിന് വിവരം ലഭിച്ചു.
തൃശൂരില്‍ 221 കിലോ കഞ്ചാവ് പിടിച്ച കേസിലെ അന്വേഷണത്തിന്റെ ഒടുവിലാണ് പോലീസ് ഗഞ്ചാറാണിയിലേക്ക് എത്തുന്നത്. സംഭവത്തില്‍ നാല് പേരെ പോലീസ് പിടികൂടി. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത് ഓഡീഷയില്‍ നിന്നാണെന്ന് മനസ്സിലായി. തുടര്‍ന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തെ തേടി ഒഡീഷയിലേക്കു പോകാന്‍ കേരള പോലീസ് തീരുമാനിച്ചു.
പോലീസിന് പ്രതികളില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഓഡീഷയിലെ മാവോയിസ്റ്റ് മേഖലയിലാണ് കഞ്ചാവ് കൃഷിയും വില്പനയും നടക്കുന്നത്. ഒഡീഷയിലെ ഗജപതി ജില്ലയിലെ വനത്തോട് ചുറ്റപ്പെട്ട അസബ എന്ന ഗ്രാമത്തിലാണ് കഞ്ചാവ് കൃഷി നടക്കുന്നതെന്നായിരുന്നു കേരള പോലീസിന് ലഭിച്ച വിവരം. എന്നാല്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. കടമായിട്ടാണ് കഞ്ചാവ് ഒഡീഷയില്‍ നിന്നും എത്തിക്കുന്നത്. വിറ്റതിന് ശേഷം പണം വാങ്ങുവാന്‍ ആളെത്തും. ഒഡിഷയില്‍ നിന്നും കിലോയ്ക്ക് 2500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ വില്‍ക്കുന്നത് 30000 രൂപയ്ക്കാണ്.
തുടര്‍ന്ന് പോലീസ് ഈ ഇടനിലക്കാരനെ സാജന് തോമസിനെ മേയ് 14ന് പിടികൂടി. 20 വര്‍ഷം മുമ്പാണ് സാജന് കേരളത്തില്‍ നിന്നും ഒഡിഷയില്‍ എത്തുന്നത്. ഇയാള്‍ ഒരു ടയര്‍ കടയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു നമിതയെ പരിചയപ്പെടുത്തത്. തുടര്‍ന്ന് അടുപ്പത്തിലായ ഇവര്‍ നമിതയുടെ ഗ്രമത്തില്‍ താമസമാക്കി. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലമായതിനാല്‍ പോലീസ് വരില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ കഞ്ചാവ് കൃഷി ആരംഭിച്ചത്. ഈ പ്രദേശത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് കഞ്ചാവ് അയക്കുന്നുണ്ട്.
കഞ്ചാവ് വാങ്ങുവാന്‍ എത്തുന്നവരെ പോലും ഇവിടേക്ക് വരുവാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. കഞ്ചാവ് കൃഷി നടക്കുന്ന പ്രദേശത്ത് നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ബെര്‍ഹാംപൂരില്‍ വാഹനം എത്തിക്കണം പിന്നീട് വാഹനത്തില്‍ കഞ്ചാവ് നിറച്ച് തിരിച്ചെത്തിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒഡിഷയിലെത്തി കഞ്ചാവ് മാഫിയയെ പിടിക്കുക എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. സാജന് ജോസഫില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ മാപ്പ് തയ്യാറാക്കിയാണ് പോലീസ് ഒഡിഷയിലെത്തിയത്. ഒഡിയില്‍ എത്തിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ കാട് ഇറങ്ങിവരുന്നത് കാത്തിരുന്നു. തുടര്‍ന്ന് സംഘത്തിലെ അംഗമായ അരുണ്‍ നായിക്ക് ഹൈവേയില്‍ എത്തിയെന്ന വിവരം ലഭിച്ചതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ചുഡാങ്പൂരിലേക്ക് എത്തുകയും ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. മുമ്പ് മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായിരുന്നു ഈ പ്രദേശം അതിനാല്‍ തന്നെ ഇവരുടെ പിന്തുണയോടെയാണ് കഞ്ചാവ് കൃഷി നടന്നിരുന്നത്. തുടര്‍ന്ന് കേന്ദ്രം ശക്തമായ നിലപാട് മാവോയ്സ്റ്റുകള്ക്കെതിരെ സ്വീകരിച്ചതോടെ ഇവരുടെ ശക്തി കുറയുകയായിരുന്നു. ഇപ്പോള്‍ ഒഡിഷ പോലീസ് കഞ്ചാവ് മാഫിയയ്ക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണ്.
തുടര്‍ന്ന് ഗ്രാമത്തില്‍ വേഷം മാറി കേരള പോലീസ് നിരവധി ദിവസങ്ങളില്‍ കറങ്ങി നടന്നു. എല്ലാവരും തോക്ക് കരുതിയിരുന്നു. തുടര്‍ന്ന് ഓട്ടോയിലാണ് സഞ്ചരിച്ചത് കൂടുതലും മാവോയ്സ്റ്റ് ഭീഷണി ഒഴുവാക്കുന്നതിന് കേന്ദ്രം മികച്ച റോഡുകള്‍ നിര്‍മിച്ചിരുന്നു. പോലീസ് ഗഞ്ചാറാണിയുടെ വീട്ടില്‍ എത്തിയെങ്കിലും ഇവരെ അവിടെ കണ്ടെത്തിയില്ല. ഗ്രാമ വാസികള്‍ വെള്ളം എടുക്കുന്നതിനായി പുറത്തെറങ്ങുന്ന സമയം നോക്കിയാണ് ഗഞ്ചാറാണിയെ പോലീസ് പിടികൂടിയത്. കുന്നിന് ചെരുവില്‍ വെച്ചായിരുന്നു ഗഞ്ചാറാണിയെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ രക്ഷിക്കുവാന്‍ ഒരു സംഘം അങ്ങോട്ട് എത്തി. തുടര്‍ന്ന് പോലീസ് തന്ത്രപരമായി അവരുമായി പോലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ചാണ് ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള സംഘം പിടിയിലായതായി നമിത അറിയുന്നത്.