സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍താരമാണ് പേളി മണി. പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ നിലയ്ക്കും ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് പതിവാണ്. പേളിയുടെ ജീവിതം എപ്പോഴും ഒരു തുറന്ന പുസ്തകം പോലെയാണ്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പേളി ആരാധകരുമായി പങ്കുവെയ്ക്കുന്നു.
ഇപ്പോള്‍ ആരാധകരെ സന്തോഷത്തിലാക്കിയ ഒരു വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പേളി പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയ്ക്കായിട്ടുള്ള കാത്തിരിപ്പിലാണ് പേളി. എന്നാല്‍ പേളിയുടെ ആരാധകര്‍ ഇക്കാര്യം മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. രസകരമായ ഒരു വിഡിയോയിലൂടെയാണ് പേളി തന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.
പേളിയുടെ വീഡിയോ ഇതിനകം 29 ലക്ഷം പേര് കണ്ട് കഴിഞ്ഞു. വിഡിയോയ്ക്ക് താഴെ ആരാധകര്‍ പ്രശംസകളുമായി എത്തുമ്പോള്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഗര്‍ഭം വിറ്റ് കാശാക്കുന്നുവെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന കാര്യം. നിലയെ ഗര്‍ഭിണിയായിരുന്ന കാലത്ത് പേളി ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടതാണ്. മൂന്നാം മാസത്തിലാണ് പേളി ആരാധകരെ ഇക്കാര്യം അറിയിച്ചത്. വിമര്‍ശിക്കുന്നവര്‍ കാണേണ്ട ഞങ്ങള്‍ കണ്ടുകൊള്ളാം എന്ന് ചിലര്‍ പറയുന്നു.