രാജ്യം ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വന്‍ കുതിപ്പുകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ നിന്നും ബഹിരാകാശ മോഖലയിലേക്കെ യുവ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ്. കൊച്ചി കേന്ദ്രമായിട്ടാണ് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പായ ഐ എയ്റോ സ്കൈ പ്രവര്‍ത്തനം ആരംഭിച്ചത്. യുവ എഞ്ചിനീയര്‍മാരായ ആദില്‍ കൃഷ്ണ, ശരത്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.
2026 ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്ത് അനുദിനം മാറ്റങ്ങള്‍ക്ക് ഉണ്ടാകുന്ന ആശയവിനിമയ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന് ലക്ഷ്യമിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
റോബോര്‍ട്ടിക്സ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐഹബ്ബ് റോബോട്ടിക്സിന്റെ അനുബന്ധ സ്ഥാപനമായ ഐ എയ്റോ സ്കൈ ഇതിനോടകം ഒരു സാറ്റ്ലൈറ്റ് നിര്‍മിച്ചിട്ടുണ്ട്. സാറ്റ്ലൈറ്റിന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെ പേരാണ് നല്‍കിയിരിക്കുന്നത്. സാറ്റ്ലൈറ്റിന് നമ്പി സാറ്റ് 1 എന്ന് പേര് നല്‍കിയിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നമ്പി സാറ്റ് 1 വിക്ഷേപിക്കുവനാണ് ശ്രമം.
ഇതിനായി ഐഎസ്ആര്‍ഒയില്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുകയാണ് ഈ യുവാക്കള്‍. പ്രകൃതി ദുരന്തങ്ങള്‍, കൃഷി, പരിസ്ഥിതി എന്നി മേഖലകളില്‍ കൃത്യതയുള്ള ഡാറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1ന്റെ ദൗത്യം.