ബെംഗളൂരു. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തി കര്‍ണാടക ഹൈക്കോടതി. ട്വിറ്റികളും ചില അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കുവാന്‍ വൈകിച്ചതിനാണ് നടപടി. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സ്റ്റേചെയ്യണമെന്ന ആവശ്യം കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
അക്കൗണ്ടുകളും ടീറ്റുകളും നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് കാണിച്ചാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്നതിനുള്ള കാരണം വ്യക്തമാക്കതിരുന്നത് എന്താണെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
സുതാര്യത ആവശ്യമാണെന്നും അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ കാരണം വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മൗലികാവകാശങ്ങള്‍ക്കായി വാദിക്കാന്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അക്കൗണ്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം സര്‍ക്കാര്‍ അതാത് അക്കൗണ്ട് ഉടമകളെ അറിയിക്കണം. എന്നാല്‍ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ തങ്ങളെ തടഞ്ഞുവെന്നാണ് ട്വിറ്റര്‍ പറയുന്നത്.