കേരളത്തിന് ഒരു മുന്നറിയിപ്പായിരുന്നു 2018ലെ പ്രളയം. കാലാവസ്ഥ മാറി വരുന്ന ഈ കാലത്ത് അതിനെ മറികടന്ന് മുന്നേറണ മെങ്കില്‍ സങ്കേതിക വിദ്യയുടെ സഹായവും നമുക്ക് ആവശ്യമാണ്. പ്രളയത്തില്‍ ജീവന് രക്ഷ ഉപകരണമായും പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള മാര്‍ഗമായും ഉപയോഗിക്കാന്‍ സാധിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡെക്സ്റ്റര്‍ ഇന്നൊവേഷന് ടെക്നോളജീസ് എന്ന സ്ഥാപനം.
2018ലെ പ്രളയം നല്കിയ മുന്നറിയിപ്പില്‍ നിന്നും പിറവിയെടുത്ത ഈ ഉപകരണം നിര്‍മിച്ചതിന് പിന്നില്‍ അനൂപ് എ ബി, അഖില്‍ പി എന്നി ചെറുപ്പക്കാരാണ്. ദുരന്തം സംഭവിച്ച പ്രദേശങ്ങളില്‍ 100 കിലോ അവശ്യവസ്തുക്കള്‍ എത്തിക്കുവാന്‍ ഈ ഉപകരണത്തിന് സാധിക്കും. പ്രളയത്തില്‍ അകപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കുവാനും വെള്ളത്തിന് അടിയില്‍ ഭൂപ്രദേശങ്ങളെ മാപ്പ് ചെയ്യുവാനും, ശരീരത്തില്‍ ജീവനുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുവാനും മൃതശരീരം വീണ്ട് എടുക്കുവാനും റെയ്ക്യൂ റേഞ്ചറിന് സാധിക്കും.
പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ലോകത്തിന് മാതൃകയാകുന്ന ഒരു മെയ്ഡ് ഇന്‍ കേരള സംവിധാനമായി ഇത് മാറും. ലോകത്തിലെ തന്നെ ആദ്യ മള്‍ട്ടി പര്‍പ്പസ് ജീവന് രക്ഷാ സംവിധാനമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒഴുക്കില്‍പെട്ട് പോകുന്ന ആളുകളെയും മുങ്ങിപ്പോകുന്ന ആളുകളെയും ഈ ഉപകരണം ഉപയോഗിച്ച് രക്ഷിക്കുവാന്‍ സാധിക്കും. 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ ഉപകരണത്തിന് സഞ്ചരിക്കുവാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഉപകരണത്തില്‍ പ്രവര്‍ത്തിക്കുന്ന 360 ഡിഗ്രി ക്യാമറ തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തി റിമോട്ട് കണ്ട്രോള് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിനൊപ്പം സെര്‍ച്ച് ലൈറ്റ്, ലോങ്ങ് വാക്കി ടോക്കി, ക്യാരി ബാഗ് സംവിധാനവും ഫ്രണ്ട് വ്യൂ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.