ഐ എസ് ആര്‍ ഒയെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്് ടൈംസ്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് ദി ന്യൂയോര്‍ക് ടൈംസ് പറയുന്നു. ദി ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാക്കിയ ലോകത്തില്‍ വര്‍ധിച്ച് വരുന്ന ബഹിരാകാശ ബിസനസിനെപ്പറ്റിയുള്ള ലേഖനത്തിലാണ് ഇന്ത്യയുടെ നേട്ടങ്ങളെ എടുത്ത് പറയുന്നത്.
ഇന്നത്തെ ബഹിരാകാശ മത്സരത്തില്‍ ഇന്ത്യ ഉറച്ച കാല്‍വയ്പ്പുകളോടെ മുന്നേറുകയാണ്. ബഹിരാകാശ രംഗത്തെ യു എസിനേപ്പോലെയും റഷ്യയെപ്പോലെയും വളരുവാന്‍ ഇന്ത്യ വളരെ കഷ്ടപ്പെട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. 1963ല്‍ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഇന്ത്യ ബഹിരാകാശം എന്ന വലി സ്വപ്നത്തെ കണ്ടിരുന്ന ദരിദ്ര രാജ്യമായിരുന്നു. അന്ന് വിക്ഷേപിക്കുവനായി സൈക്കിളിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ കൊണ്ട് പോയത്. അന്ന് ഇന്ത്യയ്ക്ക് 124 മൈല്‍ ദുരത്തില്‍ ആ ചെറിയ പേലോഡ് എത്തിക്കുവാന്‍ സാധിച്ചു.
എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ഇന്ത്യ ബഹിരാകാശ രംഗത്ത് ശക്തരായിരിക്കുകയാണ്. 140 ഓളം സ്‌പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. എടുത്തുപറയേണ്ട കാര്യം കോവിഡ് സമയത്ത് രാജ്യത്ത് അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയെ ലേഖനത്തില്‍ ശാസ്ത്രശക്തി എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും പൊതു ശത്രുവായ ചൈനയ്ക്ക് സ്‌പേസില്‍ വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വന്‍ പദ്ധതികളാണ് 2020ല്‍ പ്രഖ്യാപിച്ചത്. അമേരിക്കയുമായി ഇന്ത്യ നിര്‍ണായക കരാറുകളില്‍ ഒപ്പിട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആര്‍ട്ടെമിസ് അക്കോഡ്‌സ് സഖ്യത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നു. ഒപ്പം സംയുക്ത സംരംഭങ്ങള്‍ക്ക് ഐ എസ് ആര്‍ ഒയും നാസയും തീരുമാനിച്ചു.