പുതിയ മദ്യനയം അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ എല്‍ ഡി എഫില്‍ നിന്നു തന്നെ എതിര്‍ സ്വരവും ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. സി പി ഐയുടെ തൊഴാലാളി സംഘടനയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച മദ്യ നയത്തില്‍ മദ്യോല്‍പ്പാദനത്തിനും മദ്യവിതരണത്തിനും മദ്യപാനത്തിനുമുള്ള എല്ലാ നിയന്ത്രണങ്ങളും തടസ്സങ്ങളും എടുത്തുകളഞ്ഞിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അടച്ച ബാറുകളും തുറക്കാന്‍ അനുവദി നല്‍കുകയും പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയും, റസ്റ്ററന്റുകളിലും വ്യവസായ പാര്‍ക്കുകളിലുമൊക്കെ മദ്യവിതരണത്തിന് പച്ചക്കൊടി കാട്ടിയും ഈ രംഗത്ത് ഒരു വിപ്ലവംതന്നെ സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ കള്ളുഷാപ്പുകള്‍ പൂര്‍ണമായും നവീകരിച്ച് കൂടുതല്‍ കള്ള് വല്‍പന നടത്തുവനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം ടൂറിസ്റ്റു റിസോര്‍ട്ടുകളില്‍ സ്വന്തമായി കള്ളുചെത്തി ഉപയോഗിക്കാനും അനുവാദം നല്‍കിയിരിക്കുകയാണ് ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. കള്ള് ഇനി മേലില്‍ വെറും കള്ളല്ല, കെ-ടൂഡിയാണ്. പരമാവധി സ്ഥലങ്ങളില്‍ കഴിയാവുന്ന വിധമൊക്കെ കള്ളുല്‍പ്പാദനം വര്‍ധിപ്പിക്കുവനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും കള്ളുല്‍പ്പാദനം നടത്തും. തെങ്ങില്‍നിന്നുള്ള കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും.
വില്‍പനയ്ക്ക് ശേഷം മിച്ചം വരുന്ന കള്ള് വിനാഗിരി ആക്കുവാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നു. അതേസമയം വിമര്‍ശകര്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മായതിനാല്‍ ഇങ്ങനെയൊരു മദ്യ നയം കൊണ്ടുവന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്നാണ്. മദ്യ നയത്തില്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. ചാരായ നിരോധനം എടുത്തുമാറ്റാന്‍ കഴിയാത്തതില്‍ വല്ലാതെ കുണ്ഠിതപ്പെട്ട് നടക്കുന്നവരാണ് സിപിഎം നേതാക്കള്‍. എകെ ആന്റണി കൊണ്ടുവന്ന ചാരായനിരോധനം അപ്രായോഗികമാണെന്ന് പറയാനുള്ള ഒരവസരവും സിപിഎം പാഴാക്കാറില്ല.
സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കോടതിയുടെ ഇടപെടലുണ്ടായിട്ടുപോലും സംസ്ഥാനത്ത് കൂടുതല്‍ മദ്യ വില്‍പന നടത്തുവനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡിനെ നേരിടാനുള്ള ഒറ്റമൂലിയാണ് മദ്യമെന്ന് ചിലര്‍ കരുതിയിരുന്നു. ഇവരില്‍നിന്ന് അധികമൊന്നും വ്യത്യസ്തമായിരുന്നില്ല സര്‍ക്കാരിന്റെ മനോഭാവവും. ഫലത്തില്‍ ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കി.
എന്നാല്‍ ഇപ്പോഴും കൂടുതല്‍ മദ്യം വില്‍ക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ വഴിയില്‍ കൂടുല്‍ മുന്നോട്ടുപോകുമെന്നാണ് പുതിയ മദ്യ നയത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുമെന്നു പറയുന്ന സര്‍ക്കാര്‍ തന്നെ മദ്യലഹരിക്ക് വേണ്ടതെല്ലാം ചെയ്യുന്നു എന്നതാണ് ഇതിലെ വിരോധാഭാസം എന്നും വിമര്‍ശകര്‍ പറയുന്നു.