ദേശീയ നേതൃത്വത്തെ ശക്തിയോടെ പിടിച്ചു നിറുത്തിയിരുന്നത് പ്രാദേശിക നേതാക്കൾ ആയിരുന്നു . അവരായിരുന്നു എക്കാലവും കോൺഗ്രസിന്റെ ശക്തി. സ്വാതന്ത്രസമര നേതാക്കളെ ഒഴിച്ച് നിറുത്തി നോക്കിയാൽ നിരവധി പ്രാദേശിക നേതാക്കൾ കോൺഗ്രസിനുണ്ടായിരുന്നു.ജനങ്ങൾക്കിടയിൽ ജീവിച്ചവരായിരുന്നു ഈ നേതാക്കൾ . അതുകൊണ്ടു തന്നെ ജനങ്ങളെ സ്വാധീനിക്കാനും നയിക്കാനും നിയന്ത്രിക്കാനുമെല്ലാം ഈ നേതാക്കൾക്ക് സാധിച്ചു.കോൺഗ്രസിന്റെ കോട്ടകളുടെ കാവൽക്കാരും നേടും തൂണും എല്ലാം ഈ നേതാക്കൾ ആയിരുന്നു. നെഹ്റുവിന്റെ കാലം കോൺഗ്രസിന് വെളിച്ചത്തിന്റെ കാലം തന്നെ ആയിരുന്നു. എന്നാൽ നെഹ്റുവിന്റെ പിൻഗാമിയായി ഇന്ദിര ഗാന്ധി വന്നത് മുതൽ കോൺഗ്രസ്സിന്റെ ശനി ദശ ആരംഭിച്ചു തുടങ്ങി .പതിയെകാര്യങ്ങൾക്കു മാറ്റം വന്നു തുടങ്ങി .ഇന്ദിരാഗാന്ധിയുടെ പുതിയ നയങ്ങളായിരുന്നു കോൺഗ്രസ് പതനത്തിലേക്കു നയിച്ച ചവിട്ടുപടി.
പ്രാദേശിക നേതാക്കളെ അധികം ‘വളർത്തേണ്ടതില്ലെ’ എന്നതായിരുന്നു ആ തീരുമാനങ്ങളിൽ പ്രധാനം. തീരുമാനങ്ങൾ കേന്ദ്രീകൃതമായി ഡൽഹിയിൽനിന്നെടുക്കുകയും ചെയ്യുന്ന രീതി നിലവിൽ വന്നു. അതോടെ നെഹ്റുവിനു ശേഷം കോൺഗ്രസിനെ മുന്നോട്ടു നയിച്ച നേതാക്കൾ ഓരോന്നായി കൊഴിഞ്ഞു തുടങ്ങി. തമിഴ്നാട്ടുകാരൻ ജി.കെ. മൂപ്പനാരും കർണാടകയിൽനിന്ന് എസ്. നിജലിംഗപ്പയും ദേവരാജ് അർസും മഹാരാഷ്ട്രയിൽനിന്ന് യശ്വന്ത്റാവു ചവാനും അന്നത്തെ ബോംബെയിൽനിന്നുള്ള മൊറാർജി ദേശായി തുടങ്ങിയ ദേശീയ നേതാക്കൾ അടങ്ങുന്ന ആ തലമുറ പതിയെ രംഗത്തുനിന്ന് അപ്രത്യക്ഷരാകുന്നത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുണ്ടായിരുന്ന വലിയ നേതാക്കളായിരുന്നു എങ്ങനെ കൊഴിഞ്ഞു പോകാൻ തുടങ്ങിയത്.
ഇന്ദിര ഗാന്ധിക്ക് ശേഷം രാജീവ് ഗാന്ധി വന്നപ്പോഴും പഴയ അവസ്ഥ തന്നെ തുടർന്ന്. സംസ്ഥാന നേതാക്കളുടെ കാര്യത്തിൽ അപ്പോഴും വലിയ വ്യത്യാസമുണ്ടായില്ല. എന്നാൽ മുൻ തലമുറയ്ക്കു പകരം പുതിയ തലമുറ രൂപം കൊള്ളുന്നത് ഈ സമയത്താണ്. കേരളത്തിൽ കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയുമെല്ലാം ഈ കാലഘട്ടത്തിൽ ഉദയം കൊണ്ട നേതാക്കൾ ആണ്. രാജീവ് ഗാന്ധിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. രാജീവ് ഗാന്ധിയെക്കാൾ 293 ദിവസങ്ങളുടെ മൂപ്പ് ഉമ്മൻ ചാണ്ടിക്കാണ്. രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോൾ ഉമ്മൻ ചാണ്ടിക്ക് 48 വയസ്സു മാത്രം ആയിരുന്നു പ്രായം.
രാജീവ് ഗാന്ധിയുടെ കാലത്തു കോൺഗ്രസിനു ഇന്ന് കാണുന്ന തകർച്ചയിലേക് നയിച്ച ധാരാളം സംഭവങ്ങൾ അരങ്ങേറി . കർണാടകത്തിൽ വീരേന്ദ്ര പാട്ടീലിന് മുഖ്യമന്ത്രിപദം നഷ്ടമായി അതോടെ കർണാടകയിലെ തന്നെ പ്രബലരായ ലിംഗായത്ത് സമുദായം കോൺഗ്രസിൽനിന്ന് അകലുന്നു . ഇതേ സമയത്തു തന്നെയാണ്രാജീവ് ഗാന്ധിയുടെ ഭഗത് നിന്ന് മറ്റൊരു നീക്കം ഉണ്ടായി . ടി. ആഞ്ജയ്യയെ രാജീവ് ഗാന്ധി ആന്ധ്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുന്നത് ഈ സമയത് ആണ്. അന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്നു രാജീവ് ഗാന്ധി . സ്വകാര്യ സന്ദർശനത്തിന് എത്തിയ തന്നെ സ്വീകരിക്കാൻ വലിയ ആഘോഷ പരിപാടികൾ ഒരുക്കിയത് രാജീവ് ഗാന്ധിയെ പ്രകോപിപ്പിചു. അതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇങ്ങനെ ഒരു നീക്കം. ഈ സംഭവം തെലുങ്കരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. തങ്ങളുടെ അഭിമാനത്തെ തൊട്ടുകളിച്ച കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കാൻ എൻ.ടി. രാമറാവു തുടങ്ങിയതാണ് തെലുഗുദേശം പാർട്ടി.
പ്രബലരാൽ പണിയപ്പെട്ട കോൺഗ്രസിന്റെ പ്രാദേശിക കോട്ടകൾ തകരുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രാദേശിക കോട്ടകൾ തകർന്നപ്പോഴും കേരളത്തിൽ അത് ഉണ്ടായില്ല. ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ ഇതിനിടയിലും തലയുയർത്തി നിന്നു. എന്നാൽ വൈകാതെ ഇവർക്കും അധികാരം നഷ്ടപ്പെട്ടു. എ.കെ ആന്റണി അപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റിച്ചവിട്ടിയിരുന്നു. ഇങ്ങ് തെക്കേയറ്റത്ത് കൊച്ചു കേരളത്തിൽ കോൺഗ്രസ് എന്തുകൊണ്ട് ആടിയുലഞ്ഞില്ല എന്ന ചോദ്യത്തിന് ഉത്തരം ഉമ്മൻ ചാണ്ടിയാണ് .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഈ വിധം തകർന്നുകൊണ്ടിരുന്നപ്പോഴും ഒരുപറ്റം നേതാക്കൾ തങ്ങളുടെ അടിത്തറ ഇളകാതെ സൂക്ഷിച്ചു. അതിലൊരാളാണ് ഉമ്മൻ ചാണ്ടി. എന്നാൽ 2016നു ശേഷം കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ‘ജനങ്ങളുമായി അകലരുത്’ എന്ന വാശിയേ ആയിരുന്നു ഉമ്മൻ ചാണ്ടിക്കു. അങ്ങനെ ഉമ്മൻ ചാണ്ടി എന്ന സൈന്യാധിപനും ജനങ്ങൾ എന്ന സേനയും മുന്നേറി.
‘ആൾക്കൂട്ടത്തിന്റെ പാർട്ടി’ എന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസിനെ അതിനു കാരണക്കാരായ അതിലെ നേതാക്കൽ തന്നെ കൂട്ടത്തോടെ ഉപേക്ഷിച്ചു പോയ് തുടങ്ങി.
കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ജനകീയ അടിത്തറ ഉറപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടി എന്ന ജനനേതാവിന് വിവരിക്കാൻ കഴിയുന്നതിലപ്പുറം
പങ്കുണ്ട് . ഇതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടു ദിവസം തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ തടിച്ചുകൂടിയ ജനങ്ങൾ. അത് ഓർമപ്പെടുത്തുന്ന ഒന്ന് കൂടെ ഉണ്ട്. ശക്തരായ പ്രാദേശിക നേതാക്കൾ ഉണ്ടെങ്കിൽ ഏതു യുദ്ധവും വിജയിപ്പിച്ചെടുക്കാനും അടിത്തറ ഒലിച്ചുപോകുന്നത് തടയാനും കഴിയും എന്നതിന്റെ സാക്ഷ്യവും കൂടിയാണത്.
പാട് വൃക്ഷമായ കോൺഗ്രസിന്റെ ശിഖരങ്ങൾ മുഴുവൻ വെട്ടി, വേരുകളും അറുത്തുമാറ്റുകയാണ് ബിജെപി ആദ്യം ചെയ്തത്. ബിജെപിയുടെ ആയ നീക്കത്തിൽ കോൺഗ്രസിന്റെ അടിപതറി. രണ്ടാംനിര മുതൽ താഴേക്കുള്ള നേതാക്കൾ ഇല്ലാതായി. അതോടെ ജനത്തെ ഒപ്പം നിർത്താനും സംഘടിപ്പിക്കാനും കോൺഗ്രസിനു കഴിയാതെ പോയി.കേരളത്തിൽ തകരാൻ തുടങ്ങുന്ന കോൺഗ്രസിനായി പടനയിച്ചിരുന്ന സൈന്യാധിപരിലൊരാളാണ് പാർട്ടിക്ക് നഷ്ടപ്പെട്ടത്. തന്റെ അന്ത്യയാത്രയിലൂടെയും ഉമ്മൻ ചാണ്ടി താൻ ജീവിച്ച പാർട്ടിക്ക് ഭാവി വഴി കാണിക്കുന്നു. തന്റെ വിടപറച്ചിലിൽ വലിയ പാഠം സഹപ്രവർത്തകർക്ക് അദ്ദേഹം നൽകുന്നു. പരസ്പരം ഉള്ള കൊമ്പുകോർക്കലുകൾ അവസാനിപ്പിച്ച് മുന്നോട്ടു പോയാൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവ് വിദൂരത്തല്ല.