ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കാണ്. 239 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയില്‍ ആസ്തിയില്‍ മിന്നിലുളളത് മുകേഷ് അംമ്പായിയും ഗൗതം അദാനിയുമാണ്. ഒരു വേള മുകേഷ് അംബാനിയെ മറികടന്ന് ഗൗദം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു. മുകേഷ് അംബാനിക്ക് 8910 മില്യണ്‍ യുഎസ് ഡോളറിന്റെയും അദാനിക്ക് 5440 കോടി യുഎസ് ഡോളറിന്റെയും സമ്പത്തുണ്ടെന്നാണ് കണക്ക്.
എന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായി കുടുംബം വാള്‍ട്ടണ്‍സ് ഫാമിലിയാണ്. ഒപ്പം മാര്‍സ് ഫാമിലിയും ചാള്‍സ് കൊച്ച് കുടുംബവും, സൗദി രാജ കുടുംബവും അംബാനി കുടുംബവും ഉള്‍പ്പെടുന്നു. എന്നാല്‍ ഒരു കമ്പനിയല്ലാതെ ഏറ്റവും സമ്പന്നമായ കുടുംബം ഇതില്‍ സൗദി രാജ കുടുംബമാണ്. സൗദി അറേബ്യയെ കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടായി ഭരിക്കുന്ന ഇവര്‍ക്ക് 1.4 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്.
അതേസമയം സല്‍മാന്‍ രാജാവിനും കിരിടാവരകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും എത്ര സ്വത്തുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല. പതിനായ്യായിരത്തിലേറെ അംഗസംഖ്യയുള്ള വലിയ കുടുംബമാണ് സൗദി രാജ കുടുംബം. കമ്പനി അല്ലെങ്കിലും കമ്പനിയുടെ സ്വഭാവം ഈ കുടുംബത്തിനുണ്ടെന്നാണ് പറയപ്പെടുത്തന്നത്. ലോകത്തിലെ ശ്രദ്ധേയരായ ബ്രിട്ടീഷ് രാജകുടുംബത്തേക്കള്‍ 16 മടങ്ങ് ധനികരാണിവര്‍.