പണ്ട് വഴിയരികിലും പറമ്പുകളിലും സുലഭമായിരുന്ന കുറുന്തോട്ടി ഇന്ന് കാണാനില്ല. മരുന്ന് നിര്‍മാണത്തില്‍ അത്യാവശ്യമായ കുറുന്തോട്ടി കിട്ടാനില്ലെന്ന പരാതിക്ക് പരിഹാരം കാണുവാന്‍ തീരുമാനിച്ചിരിക്കുകയാണ് കുറച്ച് കര്‍ഷകര്‍ 25 ഏക്കര്‍ സ്ഥാലത്താണ് കല്യാശേരി മണ്ഡലത്തില്‍ കുറുന്തോട്ടി കൃഷി നടക്കുന്നത്. കൃഷിക്കായി പിലാത്തറയിലെ രണ്ടരയേക്കര്‍ സ്ഥലത്താണ് വിത്ത് മുളപ്പിച്ചത്.
മേയ് 26നാണ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ പിലാത്തറ ഹോപ്പിന് സമീപം വിത്ത് പാകിയത്. മുളച്ച വിത്തുകള്‍ കൃഷസ്ഥലത്തേക്ക് മാറ്റി നടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കണ്ണാപുരം, ഏഴോം, പാണപ്പുഴ എന്നി പഞ്ചായത്തുകളിലാണ് ഔഷധസസ്യകൃഷി ആരംഭിക്കുക. കടന്നപ്പള്ളി പാണപ്പുഴയില്‍ 10 ഏക്കറിലും കണ്ണാപുരം ഏഴോം പഞ്ചായത്തുകളില്‍ ഏഴര ഏക്കറിലുമാണ് കൃഷി നടത്തുന്നത്. കൃഷി വിജയിക്കുന്നതോടെ മറ്റ് പഞ്ചായത്തുകളിലേക്കും കൃഷി വ്യാപിപ്പിക്കും.