ഹൈബി ഈഡന്‍ എം പി തുടങ്ങിവെച്ച കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട് എന്ത് കൊണ്ടായിരിക്കും ഇന്ത്യയുടെ തലസ്ഥാനമായി ഡല്‍ഹി തിരഞ്ഞെടുത്തത്, എന്തു കൊണ്ടാകും തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായത്.
ഇത്തരത്തില്‍ ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ തലസ്ഥാനം തിരഞ്ഞെടുക്കുവാന്‍ ചില കാരണങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം. അതിലൊന്നാണ് എല്ലാ കാലാവസ്ഥയിലും വിശ്വസിക്കുവാന്‍ കഴിയുന്ന ഭൂപ്രകൃതി. എത്തിച്ചേരുവാനുള്ള എളുപ്പം, ഭരണകൂടത്തിന്റെ ഭാഗമായ സംവിധാനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന സംവിധാനം. ഇതെല്ലാമാണ് ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന് അടിസ്ഥാനപരമായിവേണ്ടത്.
എന്നാല്‍ അതിന് പുറെയും ചില കാര്യങ്ങള്‍ എടുത്ത് പറയാതിരിക്കുവാന്‍ സാധിക്കില്ല. അതിന് പുറമെയാണ് രാഷ്ട്രീയവും ജാതിയവുമായ കാര്യങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിന് വലിയ പ്രധാന്യവും നമുക്ക് കാണുവാന്‍ സാധിക്കും. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനമാറ്റങ്ങള്‍ പലപ്പോഴും ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട് എന്നത് കാണുവാന്‍ സാധിക്കും.
തലസ്ഥാന തര്‍ക്കത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ പോറ്റി ശ്രീരാമുലുവും ദര്‍ശന്‍ സിങ്ങും ഉള്‍പ്പെടെ നിരവധി പേരുകള്‍ എടുത്ത് പറയുവാന്‍ സാധിക്കും. തലസ്ഥാനം എന്ന ഒറ്റ വികാരത്തില്‍ പലപ്പോഴും അശാന്തിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ചെന്നൈയിലും എല്ലാം അത് തെരുവ് യുദ്ധത്തിലേക്കാണ് എത്തിയത്.
ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സൗക്യാര ബില്ലോടെയാണ് കേരളത്തില്‍ തലസ്ഥാനമാറ്റം ചര്‍ച്ചയാകുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഇത് പ്രായോഗികമല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലില്‍ കുറിച്ചത്.
തലസ്ഥാനമാറ്റത്തില്‍ 1000 കണക്കിന് പേര്‍ മരിച്ച് വീണ നീക്കമായിരുന്നു മുഹമ്മദ് ബിന്‍ തുഗ്ലകിന്റേത്. ഡല്‍ഹിയില്‍ നിന്നും തലസ്ഥാനം മഹാരാഷ്ട്രയിലെ ദേവഗിരിയിലേക്ക് മാറ്റുവനായിരുന്നു തുഗ്ലക് ശ്രമിച്ചത്. ദേവഗിരിക്ക് ദൗലത്താബാദ് എന്ന് പേരും നല്‍കിയിരുന്നു. ശത്രുക്കളുടെ ആക്രമണത്തില്‍ നന്നും രക്ഷപ്പെടുവനായിരുന്നു നീക്കം എന്നാണ് ചില ചരിത്രകാരന്‍മാര്‍ പറയുന്നത്.
എന്നാല്‍ ഡല്‍ഹിയിലെ ജനം അതിനെ എതിര്‍ത്തു. ജനങ്ങള്‍ പരാതിയുമായി എത്തി. എന്നാല്‍ ജനങ്ങളോട് ഡല്‍ഹി ഉപേക്ഷിച്ച് ദൗലത്താബാദിലേക്ക് പോകുവനായിരുന്നു നിര്‍ദേശം. തലസ്ഥാന മാറ്റത്തിന് ശേഷം ഡല്‍ഹി പൂര്‍ണമായും നശിക്കുകയായിരുന്നു. 1326 മുതല്‍ 1327വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു ആ യാത്ര. കൊടു ചൂടിലും തണുപ്പിലും യാത്ര ചെയ്ത് ദൗലത്താബാദില്‍ അവര്‍ എത്തിയപ്പോഴേക്കും 1000 കണക്കിന് പേര്‍ മരിച്ചിരുന്നു.
എന്നാല്‍ അവടെ എത്തിയവര്‍ക്ക് അത്ര സുഖകരമായിരുന്നില്ല ജീവിതം. ഇത് മനസ്സിലാക്കിയതോടെ തലസ്ഥാനം വീണ്ടും ഡല്‍ഹിയാക്കുവാന്‍ സുല്‍ത്താന്‍ തീരുമാനിച്ചു. ഇതോടെ ജനങ്ങളുടെ കൂട്ടപ്പലായനം വീണ്ടും ആരംഭിക്കുകയായിരുന്നു.