രാജ്യത്തിന് അഭിമാനമായി ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ഈ ദൗത്യത്തില്‍ ലാന്‍ഡറിനൊപ്പം ഒരു റോവറും യാത്ര തിരിച്ചിട്ടുണ്ട്. അതേസമയം മൂന്ന് രാജ്യങ്ങള്‍ മാത്രം നേടിയ നേട്ടം സ്വന്തമാക്കുവനാണ് ഇന്ത്യയും കാത്തിരിക്കുന്നത്. വിജയകരമായി ചന്ദ്രനില്‍ റോവര്‍ ഇറക്കിയത് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ്. റഷ്യയും അമേരിക്കയും ചൈനയും നേടിയ നേട്ടം സ്വന്തം പേരില്‍ കുറിക്കുവനാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി ലാന്‍ഡറുകള്‍ യാത്ര തിരിച്ചെങ്കിലും വിജയിക്കുവാന്‍ സാധിച്ചില്ല. അതേസമയം ചന്ദ്രനിലേക്ക് യാത്ര തിരിച്ചതില്‍ ഏറ്റവും വലിയ റോവര്‍ അണിയറയില്‍ ഒരുങ്ങുന്നതായിട്ടാണ് വിവരം. 2026ല്‍ വിക്ഷേപിക്കുമെന്ന് പറയപ്പെടുന്ന ഈ റോവര്‍ നിര്‍മിക്കുന്നത് യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെഞ്ചുറി ആസ്ട്രോലാബ് എന്ന കമ്പനിയാണ്.
പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ടായിരം കിലോയാണ് ഫ്ലെക്സ് റോവറിന്റെ ഭാരം. ഇത്രയും വലുപ്പമുള്ള ഈ റോവറിന് ചന്ദ്രനില്‍ ഒട്ടേറെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കും എന്നാണ് വിവരം. ഈ റോവറിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. മുമ്പ് യാത്ര തിരിച്ചിട്ടുള്ള എല്ലാ റോവറുകളും എന്തെങ്കിലും ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ഭാവിയില്‍ ചന്ദ്രനില്‍ എത്തുന്ന മനുഷ്യര്‍ക്ക് റോവര്‍ സഹായി ആയിരിക്കും എന്നാണ് കമ്പനി പറയുന്നത്. സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാര്ഷിപ്പിലായിരിക്കും റോവറിനെ ബഹിരാകാശത്ത് എത്തിക്കുക.