ന്യൂഡല്‍ഹി. ആന്‍ഡമാനില്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 710 കോടി രൂപ ചിലവിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്. ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ വലിയ തോതില്‍ ദ്വീപിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ സാധിക്കും.
പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ ലക്ഷ്യമിട്ടാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 40800 ചതുരശ്ര കിലോമീറ്ററാണ് ടെര്‍മിനലിന്റെ വിസ്തീര്‍ണം. രണ്ട് ബോയിംഗ് 767-400 ഒപ്പം രണ്ട് എയര്‍ബസ് 321 വിമാനങ്ങള്‍ക്ക് അനിയോജ്യമായ ഏപ്രോണ്‍ പോര്‍ട്ട് ബ്ലെയറില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 80 കോടിയാണ് നിര്‍മാണ ചെലവ്