ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൗഡഗംഭീരമായ മുഖമായിരുന്നു ബൈജൂസ്. ഒരു കാലത്ത് കമ്പനിയുടെ വളര്‍ച്ചകളുടെ വാര്‍ത്തകളാണ് നിറഞ്ഞു നിന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ദയവായി സഹായിക്കണേ കിട്ടാനുള്ള കുടിശിക ലഭിച്ചില്ലെങ്കില്‍ ജീവിക്കാന്‍ കയ്യിലൊരു പൈസയുമില്ല. ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുംമെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
2021ന് ശേഷം കമ്പനിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ശുഭകരമല്ല. സ്ഥാപനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നിക്ഷേപകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവിരം. ബൈജൂസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല ഓഫീസുകളും പൂട്ടുകയും ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തു. എങ്ങനെയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുവനാണ് ബൈജൂസിന്റെ ശ്രമം.
കമ്പനി വളര്‍ച്ചയുടെ പാതയിലായതോടെ ബൈജൂസ് രവീന്ദ്രനും കൂട്ടരും നടത്തിയ സാമ്പത്തിക കെടുകാര്യസ്ഥതയും ഏറ്റെടുക്കലുകളുമാണ് ബൈജൂസിനെ തകര്‍ത്തത്. മാതാപിതാക്കളെയും കുട്ടികളെയും വലിയ സമ്മര്‍ദ്ദത്തിലാക്കിയായിരുന്നു ബൈജൂസിന്റെ മാര്‍ക്കറ്റിങ്. ഇത് വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമാകുകയും കമ്പനിയുടെ ജനപ്രീതി കുറയ്ക്കുകയും ചെയ്തു. ബൈജൂസ് യഥാര്‍ഥ വരുമാനത്തേക്കാള്‍ ഉയര്‍ന്ന വരുമാനം കാട്ടിയാണ് മൂല്യം വര്‍ധിപ്പിച്ചതെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
120 കോടി ഡോളറാണ് 2021ല്‍ ബൈജൂസ് യുഎസിലെ ബിസിനസ് വിപുലപ്പെടുത്താന്‍ വായ്പ എടുത്തത്. ഇതിന്റെ പലിശ അടയ്ക്കാതെ വന്നപ്പോള്‍ നപടിക്കൊരുങ്ങിയ വര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന വിചിത്രമായ പ്രവര്‍ത്തിയാണ് ബൈജൂ രവീന്ദ്രന്‍ സ്വീകരിച്ചത്.