നീണ്ട 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസ് വേള്‍ഡ് മത്സരത്തിന് വേദിയാകുകയാണ് ഇന്ത്യ. എന്നാല്‍ 1996ല്‍ ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നപ്പോള്‍ അത് സംഘടിപ്പിച്ച അമിതാഭ് ബച്ചന് പറയാനുള്ളത് കണ്ണീരില്‍ കുതിര്‍ന്ന കഥയാണ്. അന്നത്തെ ആ മത്സരം അമിതഭ് ബച്ചനെ വലിയ കടക്കെണിയിലേക്കാണ് തള്ളി വിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ മത്സ്യരം എത്തുമ്പോള്‍ കാത്തിരിക്കുന്നത് എന്തെല്ലാമായിരിക്കും.
1996ല്‍ ഇന്ത്യയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ അമിതാഭ ബച്ചന്‍ സംഘാടകനായിട്ടാണ് എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ എന്റര്‍ടെയ്മന്റ് കമ്പനിയായ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡായിരുന്ന മത്സരത്തിന്റെ സംഘാടകര്‍. അന്ന് ടെലിവിഷനുകള്‍ ഇന്ത്യയില്‍ അത്ര സുപരിചിതമാകാത്ത കാലം മിസ് വേള്‍ഡ് മത്സരം ജനങ്ങള്‍ കൗതുകത്തോടെ കാണും എന്ന പ്രതീക്ഷയോടെയാണ് അമിതാഭ് ബച്ചന്‍ എത്തിയത്. എന്നാല്‍ സംഭവിച്ചത് പ്രതിഷേധങ്ങളായിരുന്നു.
1994ല്‍ ഐശ്വര്യ റായ് മിസ് വേള്‍ഡായതോടെ ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരങ്ങള്‍ ശ്രദ്ധആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഫാഷന്‍ എന്നത് ചീത്തയാണെന്നും മിസ് വേള്‍ഡ് മത്സരത്തില്‍ സ്ത്രീകള്‍ ബിക്കിന് ധരിക്കുന്നത് മാത്രമാണെന്ന ധാരണ രാജ്യത്തുണ്ടായിരുന്നു. അതിനാല്‍ മിസ് വേള്‍ഡ് മത്സരത്തിനെതിരെ പ്രതിഷേധം ശക്തമായി. രാജ്യത്ത് രാഷ്ട്രീയ മത നേതൃത്വങ്ങള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കുകയാണെന്ന് ആരോപിച്ച് ഹിന്ദു വലത് പക്ഷ സംഘടനകളും മുതലളിത്തം സ്ത്രീകളുടെ മേല്‍ പിടിമുറുക്കുകയാണെന്ന് ആരോപിച്ച് ഇടത് സംഘടനകളും പ്രതിഷേധിച്ചു.
സ്ത്രീകള്‍ അടക്കം പലരും പ്രതിഷേധവുമായി രംഗത്തെത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മത്സരം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ പ്രത്യേകിച്ച് മത്സരം നടക്കേണ്ടിയിരുന്ന ബെംഗ്ലൂരുവില്‍ പ്രതിഷേധം ആരംഭിച്ചു. അതിനിടെയാണ് ഒരു ചെറുപ്പക്കാരന്‍ തികൊളുത്തി ആത്മഹത്യ ചെയ്തത്. ഒടുവില്‍ മിസ് വേള്‍ഡ് മത്സരത്തിലെ ബിക്കിന് റൗണ്ട് ഇന്ത്യയില്‍ നടത്താതെ സീഷെല്‍സ് ദ്വിപില്‍ നടത്തുവാന്‍ തീരുമാനിച്ചു. അന്ന് ഗ്രീസില്‍ നിന്നുള്ള 18 കാരിയായ ഐറിന്‍ സ്‌ക്ലിവയാണ് മിസ് വേള്‍ഡ് കീരിടം ചൂടിയത്.
അതേസമയം വേദി മാറ്റവും രാജ്യത്തുണ്ടായ വിവാദങ്ങളും അമിതാഭ് ബച്ചന്റെ കമ്പനിയെ നഷ്ടത്തിലാക്കി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കടമെല്ലാം വീട്ടുവാന്‍ അമിതാഭ് ബച്ചനും കമ്പനിക്കും ആയത്.
മിസ് വേള്‍ഡ് മത്സരം വീണ്ടും എത്തുമ്പോള്‍
27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടും മത്സരം എത്തുമ്പോള്‍ ഇന്ത്യയും ജനങ്ങളും വലിയ രീതിയില്‍ പരിവര്‍ത്തനപ്പെട്ടിരിക്കുന്നു. തീവ്ര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ജനതയില്‍ ഉണ്ടായ മാറ്റം തന്നെയാണ് മിസ് വേള്‍ഡ് മത്സരം വീണ്ടും കൊണ്ടുവരുവാനുള്ള കാരണം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫാഷനും ഷോകളും എല്ലാം ഇന്ന് ചെറുപ്പക്കാര്‍ക്ക് പ്രീയപ്പെട്ടതാണ്.
മിസ് വേള്‍ഡ് മത്സരം ഇന്ത്യയില്‍ എത്തുന്നത് രാജ്യത്തെ ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ലോകത്തിന് മുന്നില്‍ ഇന്ത്യയെ ഒരു ബ്രാന്‍ഡ് ആക്കുവാന്‍ മത്സരത്തിന് സാധിക്കും. 25 ലക്ഷത്തോളം പേരാണ് മത്സരം എല്ലാവര്‍ഷവും ടി വിയിലൂടെയും സ്ട്രീമിങിലൂടെയും കാണുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ മത്സരം നടക്കുമ്പോള്‍ ഇനിയും കാണികള്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.