ഇന്ത്യന്‍ ഗ്രോസറി ഡെലിവറിയില്‍ വിപ്ലവം സൃഷ്ടിച്ച സെപ്‌റ്റോ 2023ലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ യൂണികോണ്‍ ആകുമെന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍ട്ടപ്പ് ലോകം. കിക്ക് കൊമേഴ്‌സ് എന്ന ആശയം ഇന്ത്യന്‍ നഗരങ്ങളില്‍ പ്രചാരത്തിലാക്കിയ സെപ്‌റ്റോ. 15 മിനിറ്റിനുള്ളില്‍ ഗ്രോസറി വീട്ടിലെത്തിക്കുന്ന സ്ഥാപനമാണ്. അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍.
ഇന്ത്യയില്‍ ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശക്തമായി വളരുകയാണ്. 1,200 കോടി രൂപ സമാഹരിക്കുവനാണ് സെപ്‌റ്റോയുടെ പദ്ധതി. ഇത് പൂര്‍ത്തികരിച്ചാല്‍ 1.3 ബില്യണ്‍ ഡോളറായ കമ്പനിയുടെ മൂല്യം ഉയരും. ഇതോടെ സെപ്‌റ്റോ യുണികോണ്‍ പദ്ധതിയില്‍ ഇടം നേടും. 2021ല്‍ സുഹൃത്തുക്കളായ ആദിത് പലിച്ചയും കൈവല്യ വോറയും ചേര്‍ന്നാണ് സെപ്‌റ്റോയ്ക്ക് തുടക്കം കുറിക്കുന്നത്.
പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍തന്നെ കമ്പനിയുടെ മൂല്യം 100 മില്യണ്‍ ഡോളറിലെത്തി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച കമ്പനിയുടെ മൂല്യം 900 മില്യണ്‍ ഡോളറില്‍ എത്തുകയായിരുന്നു. ഇന്ത്യയിലെ പ്രായം കുറഞ്ഞ സ്വയം വളര്‍ന്നുവന്ന സമ്പന്നനാണ് 20 കാരനായ കൈവല്യ വോറ. സെപ്‌റ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫിസറുമായ കൈവല്യ വോറയ്ക്ക് 1000 കോടിയുടെ സമ്പത്താണുള്ളത്.
അതേസമയം കമ്പനിയുടെ സി ഇ ഒയായ ആദിത് പലിച്ചയ്ക്ക് 1200 കോടിയുടെ സമ്പത്തുണ്ട്. അതിവേഗത്തില്‍ ഡെലിവറി ചെയ്യുന്ന കമ്പനിയെ ജനങ്ങള്‍ വളരെ വേഗത്തില്‍ സ്വീകരിക്കുകയായിരുന്നു. കമ്പനി 3000ത്തില്‍ അധികം ഉല്‍പന്നങ്ങള്‍ 15 മിനിറ്റില്‍ ഡെലിവറി നടത്തും. 2023 ഒക്ടോബറോടെ ഒരു ബില്യണ്‍ ഡോളറിന്റെ വില്‍പ്പന കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്‌റ്റോയ്‌ക്കോ മുന്നോട്ട് പോകുന്നത്.