രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. അമൃത് ഭാരത് പദ്ധതിയുടെ കീഴില്‍ 508 റെയില്‍ സ്റ്റേഷനുകള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടിരിക്കുന്നത്. 24470 കോടി രൂപ മുതല്‍ മുടക്കില്‍ 2025 ഓടെ നവീകരണം പൂര്‍ത്തിയാക്കുവനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് പദ്ധതിയുടെ രൂപ രേഖ പൂര്‍ത്തിയാക്കും.
രാജ്യത്ത് ഒരേസമയം ഇത്ര അധികം റെയിൽവേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണവും ദര്‍ശനവുമാണ് ഇപ്പോള്‍ യാഥാര്‍ത്യമാകുന്നത്. 27 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 508 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. ഉത്തരപ്രദേശിയും രാജസ്ഥാനിലും 55 സ്റ്റേഷനുകളും. ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, തെലുങ്കനായിലും ഗുജറാത്തിലും 21 വീതവും ത്സാര്‍ണ്ഡില്‍ 20, ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും 18, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13.
അതേസമയം കേരളത്തില്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. പാലക്കാട് ഡിവിഷനില്‍ കണ്ണൂര്‍ ഉള്‍പ്പെടെ 16 സ്റ്റേഷനുകള്‍ ഉണ്ട്. ഇതില്‍ ആറ് റെയില്‍വേ സ്റ്റേഷനുകളുടെ ശിലസ്ഥാപനം നടന്നു.