സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് നടന്‍ ജയസൂര്യ. കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. സപ്ലൈകോ നെല്ല് സംഭരിച്ചിട്ട് പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളില്‍ ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.
ഇത്തരം കാര്യങ്ങള്‍ രഹസ്യമായി പറഞ്ഞല്‍ പോരെ എന്ന് തോന്നിയേക്കാം എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ മാത്രമാണ് വേഗത്തില്‍ നടപടിയുണ്ടാകുകയെന്ന് ജയസൂര്യ പറയുന്നു. അതേസമയം ജയസൂര്യയുടെ വിമര്‍ശനത്തിന് പന്നാലെ വീട്ടില്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്ന് പറഞ്ഞ് സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. തന്റെ സുഹൃത്ത് നടന്‍ കൂടിയായ കൃഷ്ണപ്രസാദ് അഞ്ചാറു മാസമായി നെല്ല് കൊടുത്തിട്ട് എന്നാല്‍ പണം ഇതുവരെ ലഭിച്ചില്ലെന്ന് ജയസൂര്യ പറയുന്നു.
തിരുവോണ ദിവസം അവര്‍ ഉപവസിക്കുകയാണ്. ഒന്ന് ആലോചിച്ച് നോക്കു തിരുവോണ ദിവസം കൃഷിക്കാന്‍ അവരുടെ കാര്യങ്ങള്‍ നേടി എടുക്കാനായി പട്ടിണി കിടക്കുകയാണ്. എന്ത് കൊണ്ടാണ് ഉപവസിക്കുന്നതെന്ന് അറിയുമോ കാര്യങ്ങള്‍ നേടി എടുക്കാന്‍ വേണ്ടിയല്ല. അധികാരികളുടെ ശ്രദ്ധയില്‍ അവരുടെ കാര്യങ്ങള്‍ എത്തിക്കുവാന്‍ വേണ്ടിയാണ്. അവരുടെ പ്രതിനിധിയായിട്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കൃഷിയില്‍ താല്‍പര്യമില്ല. പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സര്‍ അവര്‍ ഇതിലേക്ക് എത്തുകയെന്ന് അദ്ദേഹം ചോദിച്ചു. കൃഷി നല്ലരീതിയില്‍ ചെയ്തുകാണിക്കുന്ന അച്ഛനും അമ്മയും ഉണ്ടെങ്കില്‍ മാത്രമെ കുട്ടികള്‍ കൃഷിയിലേക്കുവരുവെന്നും ജയസൂര്യ വ്യക്തമാക്കി.