യുട്യൂബറെ ഫ്‌ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയ ആരോപണത്തില്‍ മറുപടിയുമായിനടന്‍ ബാല. റൂമില്‍ കയറി ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തോക്ക് എടുത്തിട്ടില്ലെന്നും നടന്‍ ബാല പറയുന്നു. യൂട്രൂബറുടെ വീട്ടില്‍ എത്തിയ ബാല യൂട്രൂബറുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ബാല യൂട്രൂബറുടെ വീട്ടില്‍ എത്തുമ്പോള്‍ സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കും ഇത് മുന്നറിയിപ്പല്ല തീരുമാനമാണെന്നാണ് വീഡിയോയില്‍ ബാല പറയുന്നു. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട് എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കരുതെന്നും യൂട്രൂബറുടെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് ബാല പറയുന്നതും വീഡിയോയില്‍ കാണാം.
നിങ്ങള്‍ പോലീസില്‍ പരാതി നല്‍കും എന്ന് അറിയാമെന്നും അതുകൊണ്ടാണ് വീഡിയോ എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം ബാല തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. താന്‍ ബാലയ്‌ക്കെതിരെ നല്‍കിയ വീഡിയോയാണ് പ്രകോപനത്തിന് കാരണമെന്നും യൂട്രൂബര്‍ പറയുന്നു.